എച്ച്എസ്എയായി എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2021 മാർച്ച് 31ന് വിരമിക്കും. എന്റെ ജനനത്തീയതി 10.03.1965ആണ്. എനിക്ക് 29 വർഷവും രണ്ടു മാസവും 15 ദിവസവു മാണ് സർവീസ് ലഭിക്കുന്നത്. 29 വർഷവും ഒരു ദിവസവും ഉള്ളവർക്ക് 30 വർഷം സർവീസാണല്ലോ ലഭിച്ചിരുന്നത്. 01.10.2020ലെ സർക്കുലർ ഉത്തരവ് പ്രകാരം എനിക്ക് 30 വർഷം ലഭിക്കുമോ? അതോ സർവീസ് 29 വർഷമായി കുറയുമോ?
റെജീന, മൂവാറ്റുപുഴ
01.10.2020ലെ 130/2020/ ധന. സർക്കാർ ഉത്തരവ് പ്രകാരം പെൻഷനുള്ള യോഗ്യതാ സർവീസ് കണക്കാക്കുന്നതിൽ ചില ഭേദഗതി വരുത്തിയിരിക്കുകയാണ്. പൂർണ വർഷത്തിനുശേ ഷം മിച്ചം വരുന്ന മൂന്നു മാസം മുതൽ ഒന്പതു മാസം വരെയുള്ള മാസത്തിന് അര വർഷവും ഒന്പത് മാസത്തിൽ കൂടുതലുള്ള മാസങ്ങൾ ഒരു വർഷമായും കണക്കാക്കണം എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതിൻപ്രകാരം പൂർണ വർഷത്തി നുശേഷം മിച്ചം വരുന്നത്മൂന്നു മാസത്തിൽ താഴെയാണെങ്കിൽ പൂർണവർഷങ്ങൾ കണക്കാക്കിയശേഷം മിച്ചം വരുന്ന മാസം ഒഴിവാക്കപ്പെടും.
അതേ സമയം, മിനിമം പെൻഷൻ ലഭിക്കാനുള്ള സർവീസ് പത്തു വർഷമായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ ഒന്പതു വർഷവും ഒരു ദിവസവും വന്നാൽ പത്തുവർഷമായി കണക്കാക്കാം.