2017 മാർച്ച് 31ന് വിരമിച്ച എയ്ഡഡ് സ്കൂൾ എച്ച്എസ്എ ആണ്. സർവീസിൽ പ്രവേശിക്കുന്നതിനു മുന്പ് നാലു പ്രാവശ്യമായി വ്യത്യസ്ത മാനേജ്മെന്റ് സ്കൂളുകളിൽ താത്കാലികമായി ജോലി നോക്കിയിട്ടുണ്ട്. ഈ സർവീസ് രണ്ടുവർഷ വും മൂന്നു മാസവും വരും. വിരമിക്കുന്പോ ൾ എനിക്ക് 27 വർഷവും ഒരു മാസവും മാത്രമാണ് സർവീസ് ഉണ്ടായിരുന്നത്. താത്കാലിക സർവീസ് കൂടി കണക്കാക്കിയിരുന്നെങ്കിൽ ഫുൾ പെൻഷൻ ലഭിക്കുമായിരുന്നു. 2019ലെ ഉത്തരവുപ്രകാരം എന്റെ സർവീസ് പുനഃക്രമീകരിച്ച് പെൻഷൻ പുതുക്കൽ സാധിക്കുമോ? അപേക്ഷ സമർപ്പിക്കുന്നതിന് പ്രത്യേക കാലാവധി നിശ്ചയിച്ചിട്ടുണ്ടോ?
എലിസബത്ത്, പത്തനംതിട്ട
20-10-2019ലെ 8515/2019/ധന. ഉത്തരവനുസരിച്ച് 10-8-2018-നു മുന്പ് സർവീസിൽനിന്ന് വിരമിച്ച ജീവനക്കാരുടെ താത്കാലിക എയ്ഡഡ് സ്കൂൾ സർവീസ് പെൻഷന് യോഗ്യതാ കാലമായി പരിഗണിക്കും. ഇതിൽ ഉൾപ്പെടുന്ന ജീവനക്കാർ ഇതു സംബന്ധിച്ച അപേക്ഷ പെൻഷൻ അനുവദിക്കുന്ന ഓഫീസർ മുഖേന അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കേണ്ടതാണ്. ഇതിന് അപേക്ഷിക്കാൻ പ്രത്യേക കാലാവധി പ്രതിപാദിച്ചിട്ടില്ല. താങ്കൾക്ക് ഇതിന് പ്രകാരം പെൻഷൻ പുതുക്കി ലഭിക്കാൻ അർഹതയുണ്ട്.