ട്രഷറി മുഖേന സർവീസ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ഞങ്ങളുടെ പിതാവ് ഓഗസ്റ്റ് അവസാനം മരിച്ചു. അമ്മ നേരത്തേതന്നെ മരിച്ചിരുന്നു. ഞങ്ങളുടെ ഇളയ സഹോദരൻ പിതാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 40% ശാരീരിക ന്യൂന തയുള്ളയാളാണ്. എന്നാൽ, വിവാഹിതനാണ്. സഹോദരന് അച്ഛന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ടോ?
മേരി, നെടുങ്കണ്ടം
സർവീസ് പെൻഷണറായ പിതാവ് മരിച്ചാൽ മരണശേഷം ഫാമിലി പെൻഷനുള്ള അർഹത ഭാര്യക്കാണ്. ഭാര്യ ജീവിച്ചിരിപ്പില്ലെങ്കിൽ പിന്നീട് 25 വയസിൽ കൂടുതലുള്ള അവിവാഹിതയായ മകൾക്കാണ്.
സ്വന്തമായി വരുമാനം ഇല്ലാത്ത, അവിവാഹിതനും ശാരീരിക ന്യൂന തുള്ളതുമായ മകന് (മിനിമം 40 ശതമാനം ശാരീരിക ന്യൂനതയുണ്ടെങ്കിൽ) ഫാമിലി പെൻഷന് അർഹതയുണ്ട്.