16 -05 -2016 മുതൽ പഞ്ചായത്തുവകുപ്പിൽ എൽഡി ക്ലർക്കാണ്. ജന ന സർട്ടിഫിക്കറ്റിലും എസ്എസ് എൽസി സർട്ടിഫിക്കറ്റിലും ജനനത്തീയതിയിൽ എട്ടു മാസത്തെ വ്യത്യാസമുണ്ട്. എസ്എസ്എൽസി ബുക്കിൽ ജനനത്തീയതി തിരുത്താ നാവുമോ ? തിരുത്തി കിട്ടിയാൽ സർ വീസ് ബുക്കിൽ പുതിയ ജനനത്തീ യതി ചേർക്കാനാവുമോ ?
രാജി, കുറവിലങ്ങാട്
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനത്തീയതിയിൽ വ്യത്യാസമുണ്ടെങ്കിൽ നിശ്ചിതഫോമിൽ ആവശ്യമായ രേഖകൾ സഹിതം ജനനത്തീയതി തിരുത്തുന്നതിനുള്ള ഫീസായ 500/- രൂപയുടെ ട്രഷറി ചെലാൻ സഹിതം പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സഹിതം അവസാനം എസ് എസ് എൽസി പരീക്ഷ എഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂൾ മേലധികാരി പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കുന്നതാണ്.
ജനനത്തീയതി തിരുത്തിക്കിട്ടി യാൽ സർവീസിൽ പ്രവേശിച്ച് അ ഞ്ചുവർഷത്തിനകം സർവീസ് ബു ക്കിൽ തിരുത്തിക്കിട്ടും.
ജനനത്തീയതിയിലെ മാറ്റം സർവീസ് ബുക്കിൽ ചേർക്കാം
04:06 PM Oct 05, 2020 | Deepika.com