31- 1- 2021ൽ സർവീസിൽനിന്ന് റിട്ടയർ ചെയ്യുന്ന ആരോഗ്യവകുപ്പിലെ നഴ്സിംഗ് അസിസ്റ്റന്റാണ്. എന്റെ പെൻഷൻ സംബന്ധമായ അപേക്ഷ ഉടൻതന്നെ അയച്ചുകൊടുക്കണമെന്ന് ജില്ലാ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് 2020 നവംബറിൽ ഒരു ഇൻക്രിമെന്റ് കൂടി ലഭിക്കാനുണ്ട്. ഇപ്പോഴത്തെ കണക്കിൽ ആ ഇൻക്രിമെന്റ് ചേർക്കാതെ പെൻഷൻ അപേക്ഷ സമർപ്പിച്ചാൽ എനിക്ക് സാന്പത്തികനഷ്ടം ഉണ്ടാകില്ലേ?
ജേക്കബ് തോമസ്, തൊടുപുഴ
കുറഞ്ഞത് ആറു മാസം മുന്‍പെങ്കിലും പെൻഷൻ സംബന്ധിച്ച അപേക്ഷ സമർപ്പിച്ചാലേ പെൻഷൻ ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കുകയുള്ളൂ. റിട്ടയർമെന്റിന് ഒരു വർഷം മുൻപേ പെൻഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. താങ്കൾക്കു 2020 നവംബറിൽ ലഭിക്കാനുള്ള ഇൻക്രിമെന്റ്കൂടി താത്കാലികമായി ചേർത്തുകൊണ്ട് പെൻഷനുള്ള അപേക്ഷ സമർപ്പിക്കാം. അവസാനം വാങ്ങിയ ഒരു മാസത്തെ ശന്പളം, പെൻഷൻ കണക്കാക്കുന്നതിനുവേണ്ടി എഴുതുന്പോൾ ഈ തുകകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പെൻഷൻ, ഡിസിആർജി എന്നിവ കണക്കാക്കുന്നത്.