പാർട്ട്ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിൽ പ്രവേശിച്ചിട്ട് ഏഴു വർഷം പൂർത്തിയായി. ഞാൻ ഇതുവരെയും ഏൺഡ് ലീവ് സറണ്ടർ ചെയ്തിട്ടില്ല. എല്ലാ വർഷവും ഏൺഡ് ലീവ് സറണ്ടർ ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അതോ ആ ഏൺഡ് ലീവ് നഷ്ടപ്പെടുമോ? എനിക്ക് ഇപ്പോൾ എത്ര ഏൺഡ് ലീവ് സറണ്ടർ ചെയ്യാൻ സാധിക്കും?
ഷീല, കോന്നി
പാർട്ട്ടൈം ജീവനക്കാർക്ക് ഒരു വർഷം പൂർത്തിയാകുന്പോൾ 15 ഏൺഡ് ലീവാണ് ക്രഡിറ്റിൽ ലഭ്യമാകുന്നത്. ഏഴു വർഷം സർവീസ് പൂർത്തിയാക്കിയ താങ്കൾക്ക് ക്രഡിറ്റിൽ 105 ഏൺഡ് ലീവ് ലഭിക്കും. പാർട്ട്ടൈം ജീവനക്കാർക്ക് ക്രഡിറ്റിൽ സൂക്ഷിച്ചു വയ്ക്കാവുന്ന പരമാവധി ഏൺഡ് ലീവ് 120 ആണ്. ഇതിൽ കൂടുതൽ വന്നാൽ അത് നഷ്ടപ്പെടും. താങ്കൾക്ക് നിലവിൽ 105 ഏൺഡ് ലീവ് ഉള്ളതുകൊണ്ട് ഒരു സാന്പത്തികവർഷം 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം. എല്ലാ ജീവനക്കാർക്കും ഒരു സാന്പത്തിക വർഷം 30 ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാൻ സാധിക്കുകയുള്ളൂ.
പാർട്ട്ടൈം ജീവനക്കാർക്ക് പരമാവധി 120 ഏൺഡ് ലീവ് സൂക്ഷിച്ചുവയ്ക്കാം
02:53 PM Sep 22, 2020 | Deepika.com