എന്റെ സഹോദരൻ സർവീസിലിരിക്കെ മരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യക്ക് ഫാമിലി പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ സമാശ്വാസതൊഴിൽ പ്രകാരം സർക്കാർ സർവീസിൽ ജോലിയും ലഭിച്ചു.
മൂന്നു വർഷമായി ജോലി ലഭിച്ചിട്ട്. കഴിഞ്ഞ മാസം ഭാര്യ പുനർവിവാഹം ചെയ്തു. ഞങ്ങളുടെ അമ്മ അവരോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാമിലി പെൻഷൻ നിർത്തിയതോടെ അമ്മ എന്റെ കൂടെയാണ് താമസിക്കുന്നത്.
ലഭിച്ചുകൊണ്ടിരുന്ന ഫാമിലി പെൻഷൻ അമ്മയ്ക്ക് ലഭിക്കാൻ അർഹതയുണ്ടോ? ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
ദീപു, മുണ്ടക്കയം
മരിച്ചുപോയ സഹോദരന്റെ ഭാര്യ പുനർവിവാഹം ചെയ്തതുകൊണ്ടാണ് ഫാമിലി പെൻഷൻ നിർത്തലാക്കിയത്. അവർക്കു കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരിൽ ഫാമിലി പെൻഷൻ അനുവദിക്കാമായിരുന്നു. കുട്ടികളില്ലാത്തതുകൊണ്ട് അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമർപ്പിക്കാം. മരിച്ചുപോയ ജീവനക്കാരൻ അവസാനം ജോലി ചെയ്തിരുന്ന ഓഫീസ് മുഖേനയാണ് പെൻഷന് അപേക്ഷിക്കേണ്ടത്.
അമ്മയുടെ പേരിലേക്ക് ഫാമിലി പെൻഷൻ മാറ്റാം
02:50 PM Sep 22, 2020 | Deepika.com