+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൻ​ബ​റ​യി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ൽ സെ​ൻ​റ്. അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ അ
കാ​ൻ​ബ​റ​യി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ൽ സെ​ൻ​റ്. അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ അ​ർ​പ്പി​ച്ച വി. ​കു​ർ​ബാ​ന​യോ​ടെ പി​യേ​ഴ്സ് മേ​ൽ​റോ​സ് ഹൈ​സ്കൂ​ളി​ൽ ദി​നാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കാ​യി​ക - വി​നോ​ദ മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. റ്റ​ഗ​റി​നൊ​ങ് സെ​ൻ​റ് തോ​മ​സ് വാ​ർ​ഡ് കൂ​ട്ടാ​യ്മ ഏ​റ്റ​വും അ​ധി​കം പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ വി​ജ​യി​ക​ളാ​യി.

ദി​നാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ക​ലാ​സ​ന്ധ്യ​യു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​സ്ട്രേ​ലി​യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യും അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍​ഷി​യോ​യു​മാ​യ ആ​ർ​ച് ബി​ഷ​പ്പ് അ​ഡോ​ൾ​ഫോ ടി​റ്റോ യ​ല്ലാ​ന നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​അ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​എ​ബ്ര​ഹാം നാ​ടു​കു​ന്നേ​ൽ, ട്ര​സ്റ്റി​മാ​രാ​യ ജി​ബി​ൻ തേ​ക്കാ​ന​ത്ത്, ജോ​ബി ജോ​ർ​ജ്, ജോ​ജോ മാ​ത്യു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബെ​ന്നി ക​ണ്ണ​ന്പു​ഴ, പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​മി പു​ല​വേ​ലി​ൽ