എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇംഗ്ലീഷിൽ പേര് ചേർത്തിരിക്കുന്ന ഭാഗത്ത് അക്ഷരത്തെറ്റ് ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ എഴുതുന്പോൾ ശരിയാണ്. പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ ഇതു ചൂണ്ടിക്കാട്ടി നിരസിച്ചു. ഇംഗ്ലീഷിൽ ശരിയായ പേര് അക്ഷരത്തെറ്റില്ലാതെ ചേർത്ത് കിട്ടാൻ എന്താണ് മാർഗം? ഈ രീതിയിലാണ് മറ്റ് രേഖകളെല്ലാം. പരീക്ഷാ കമ്മീഷണർക്കാണോ അപേക്ഷ സമർപ്പിക്കേണ്ടത്?
ഡീൻ തോമസ്, രാമപുരം
പേരിന്റെ സ്ഥാനത്തുണ്ടായിരിക്കുന്ന അക്ഷരത്തെറ്റ് തിരുത്തിക്കിട്ടാവുന്നതാണ്. അതിന് നിർദിഷ്ട അപേക്ഷയിൽ അപേക്ഷ സമർപ്പിക്കണം. ഫീസായ 30 രൂപ ട്രഷറിയിൽ അടച്ച് അപേക്ഷയോടൊപ്പം എസ് എസ്എൽസി പരീക്ഷ എഴുതിയ സ്കൂൾ മുഖേന ഹെഡ്മാസ്റ്ററുടെ ശിപാർശയോടൊപ്പം പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കേണ്ടതാണ്. പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽനിന്ന് തിരുത്തൽ വരുത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.