മെൽബണ്‍: മെൽബണിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഇരുപത്തിമൂന്നു അംഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച മെൽബണ്‍ സോഷ്യൽ ക്ലബിന്റെ ഉദ്ഘാടനം വർണശബളമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. മെൽബണിലെ തീരദേശ നഗരമായ ഫ്രാക്സ്റ്റണിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഹാളിൽ സെപ്റ്റംബർ 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.
ഈശ്വര പ്രാർഥനയ്ക്കുശേഷം സൈമച്ചൻ ചാമക്കാല സ്വാഗതം ആശംസിച്ചു. ജാതി, മത രാഷ്ട്രീയത്തിന് അധീതമായി കലാ, സാംസ്കാരിക, ക്ഷേമ, സ്പോർട്സ് മേഖലകൾക്ക് മുൻതൂക്കം നൽകികൊണ്ട് മെൽബണ്‍ സോഷ്യൽ ക്ലബ് പ്രവർത്തിക്കുമെന്ന് സൈമച്ചൻ ചാമക്കാല പറഞ്ഞു. തുടർന്ന് നാട്ടിൽ നിന്നും എത്തിയ ത്രേസ്യാമ്മ ചുമ്മാർ വലിയ പുത്തൻപുരയ്ക്കൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ചുവട് പിടിച്ചാണ് മെൽബണ്‍ സോഷ്യൽ ക്ലബ് പ്രവർത്തിക്കുന്നതെന്ന് പരിപാടിയുടെ അവതാരകനായിരുന്ന ജോസഫ് തച്ചേടൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു.
അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തലിനുശേഷം മെൽബണ്‍ സോഷ്യൽ ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനെക്കുകുറിച്ച് ചർച്ചകൾ നടന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി അംഗങ്ങളിൽ നിന്ന് സൈമച്ചൻ ചാമക്കാല, ജോസഫ് തച്ചേട്ട്, ഫിലിപ്പ് കന്പക്കാലുങ്കൽ, ജയ്മോൻ പോളപ്രായിൽ, റെജി പാറയ്ക്കൻ, നിമ്മി ജോസഫ് എന്നിവരെ കോഓർഡിനേറ്റർമാരായും, ഫിലിപ്പ്സ് കുരിക്കോട്ടിലിനെ പിആർഒ ആയും തെരഞ്ഞെടുത്തു.
തുടർന്നു കുട്ടികളുടെയും മുതിർന്നവരുടേയും കലാപരിപാടികൾ അരങ്ങേറി. റെജി പാറയ്ക്കൽ കൃതജ്ഞത അർപ്പിച്ചു. സ്നേഹ വിരുന്നോടെ മെൽബണ്‍ സോഷ്യൽ ക്ലബിന്റെ ഉദ്ഘാടന കർമ്മങ്ങൾ സമാപിച്ചു.
റിപ്പോർട്ട്: റെജി പാറയ്ക്കൽ