എന്റെ ഭർത്താവ് ആരോഗ്യവകുപ്പിൽ ജോലിചെയ്തുവരവേ ജൂലൈ മാസം പത്താംതീയതി വാഹനാപകടത്തിൽ മരണമടഞ്ഞു. എനിക്ക് 19 വയസുള്ള പെണ്കുട്ടിയുണ്ട്. കൂടാതെ ഭർത്താവിന്റെ അമ്മ ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ഭർത്താവിന്റെ അച്ഛൻ നേരത്തേതന്നെ മരണമടഞ്ഞിരുന്നു. ഫാമിലി പെൻഷൻ കണക്കാക്കുന്പോൾ അതിന്റെ വിഹിതവും ഡിസിആർജിയുടെ വിഹിതവും ഭർത്താവിന്റെ അമ്മയുടെ പേരിലും അനുവദിക്കുമോ? ലീഗൽ ഹെയർഷിപ്പ് അപേക്ഷയിൽ എന്റെയും മകളുടെയും ഭർത്താവിന്റെ അമ്മയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
സീത, തൊടുപുഴ
ഫാമിലി പെൻഷൻ മരണമടഞ്ഞ ജീവനക്കാരന്റെ ഭാര്യയായ താങ്കളുടെ പേരിലേ അനുവദിക്കുകയുള്ളൂ. എന്നാൽ അവകാശികളുടെ പട്ടികയിൽ ഭർത്താവിന്റെ അമ്മയുടെ പേരും ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഡി സിആർജിയുടെ മൊത്തം തുക മൂന്നു പേർക്കു തുല്യമായി ഭാഗിച്ച് അതിൽ ഒരു ഭാഗം ഭർത്താവിന്റെ അമ്മയുടെ പേരിലും നൽകുന്നതാണ്. ഫാമിലി പെൻഷനിൽനിന്ന് പ്രത്യേക വിഹിതം നൽകേണ്ടതില്ല.