മൃഗസംരക്ഷണ വകുപ്പിൽ 6-5-2010ൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. വകുപ്പുതല പരീക്ഷകൾ പാസാകാൻ താമസിച്ചു. എനിക്ക് ഒരു ഇൻക്രിമെന്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. 2018-ൽ പ്രൊബേഷൻ ഡിക്ലയർ ചെയ്തതായി കണക്കാക്കി ഉത്തരവു ലഭിച്ചിട്ടുണ്ട്. പത്താം ശന്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ എന്റെ നഷ്ടപ്പെട്ട ഇൻക്രിമെന്റുകൾ ഒഴിവാക്കിക്കൊണ്ടാണ് അടിസ്ഥാനശന്പളം കണക്കാക്കിയത്. എന്റെ ശന്പളത്തിൽ ഇപ്പോൾ വളരെ കുറവു വന്നിട്ടുണ്ട്. ഇതു പരിഹരിക്കാവുന്നതാണോ?
മെറീന, ആലപ്പുഴ
പത്താം ശന്പള പരിഷ്കരണപ്രകാരം ശന്പളം കണക്കാക്കിയപ്പോൾ താങ്കളുടെ സർവീസ് വെയ്റ്റേജ് കണക്കാക്കിയത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുണ്ടായ കാലാവധി ഒഴിവാക്കിയും ഇൻക്രിമെന്റ് സാങ്കല്പികമായി കണക്കാക്കാതെയുമാണ്. ഇപ്പോൾ പ്രൊബേഷൻ ഡിക്ലയർ ചെയ്തതുകൊണ്ട് 2014 ജൂലൈ വരെയുള്ള ഇൻക്രിമെന്റുകൾ സാങ്കല്പികമായി കണക്കാക്കി അടിസ്ഥാന ശന്പളം തിട്ടപ്പെടുത്തിയശേഷം വീണ്ടും ഒന്നുകൂടി ശന്പളം പുതുക്കി നിശ്ചയിക്കേണ്ടതാണ്. അതിനോടൊപ്പം യഥാർഥത്തിലുള്ള സർവീസ് വെയ്റ്റേജും കണക്കിലെടുത്ത് ശന്പളം പുതുക്കി തിട്ടപ്പെടുത്താം.
ശന്പളം പുതുക്കി തിട്ടപ്പെടുത്താം
04:49 PM Sep 14, 2020 | Deepika.com