മെൽബണ്‍: പത്തുദിവസത്തെ ഓസ്ട്രേലിയൻ പര്യടനത്തതിനെത്തിയ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മെൽബണിൽ ഹിന്ദു സ്വയം സേവക് സംഘിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഡാറ്റി നോങ്ങിൽ ആദി ശങ്കര ശാഖയുടെ സാംഘിക്കിൽ പങ്കെടുത്ത കുമ്മനം ലോകെത്തെവിടെയായാലും പിറന്ന നാടിനോടുള്ള കടപ്പാട് മറക്കരുതെന്ന് പറഞ്ഞു.
പ്രവാസി ഭാരതീയർ വിവിധ മേഖലയിൽ കൈവരിച്ചിരിക്കുന്ന നേട്ടം അഭിമാനകരമാണ്. അത് തുടരണം. ഒപ്പം ഭാരതത്തിന്റെ കുതിപ്പിന് ആകാവുന്നത് ചെയ്യണമെന്നും കുമ്മനം പറഞ്ഞു. മെൽബണ്‍ കാര്യവാഹ് നാരായണൻ വാസുദേവൻ സദസിന് കുമ്മനത്തെ പരിചയപ്പെടുത്തി.
ഗ്ളാൻ വേർവലിയിൽ എച്ച്എസ്എസിലെ മലയാളി പ്രവർത്തകരുടെ പ്രത്യേക യോഗത്തിലും കുമ്മനം പങ്കെടുത്തു. വൈക്കം ഗോപകുമാറിന്റെ അനുസ്മരണ ചടങ്ങായായിരുന്നു പരിപാടി. അടിയന്തരാവസ്ഥയിൽ ക്രൂരമർദ്ദനത്തിനിരയായ ഗോപകുമാർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപി സംഘടിപ്പിച്ച 370 വകുപ്പ് സംബന്ധിച്ച സെമിനാർ കുമ്മനം ഉദ്ഘാടനം ചെയ്തു. ഒഎഫ് ബിജെപി പ്രസിഡന്റ് ജയ ഷാ അധ്യക്ഷം വഹിച്ചു. സംഘടനയുടെ ഭാരവാഹികളുടെ പ്രത്യേക യോഗത്തിലും കുമ്മനം പങ്കെടുത്തു.
റിപ്പോർട്ട്: പി. ശ്രീകുമാർ