ചുമട്ടുതൊഴിലാളി ബോർഡിൽ നാലു വർഷത്തെ സേവനത്തിനുശേഷം അതിന് തുടർച്ചയായി പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലിചെയ്തു വന്ന എന്റെ ബന്ധു അടുത്തിടെ മരിച്ചു. രണ്ടുംകൂടി ആകെ എട്ടുവർഷത്തെ സർവീസുണ്ട്. പത്തുവർഷം സർവീസ് ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫാമിലി പെൻഷൻ അനുവദിക്കുന്പോൾ മിനിമം പെൻഷന് അർഹതയുണ്ടോ? അതോ എക്സ്ഗ്രേഷ്യ ഫാമിലി പെൻഷനേ ലഭിക്കുകയുള്ളോ?
ജോണ് മാത്യു, തിരുവല്ല
സർവീസിലിരിക്കെ മരിച്ചയാൾക്ക് പത്തുവർഷം സർവീസ് ഇല്ലെങ്കിൽപ്പോലും ഭാര്യയ്ക്ക് മിനിമം ഫാമിലി പെൻഷനുള്ള അർഹതയുണ്ട്. സർവീസിൽ പ്രവേശിച്ച് ഒരു ദിവസത്തിനുശേഷം മരണമടഞ്ഞാലും മിനിമം ഫാമിലി പെൻഷനുള്ള അർഹതയുണ്ട്.
മിനിമം ഫാമിലി പെൻഷന് അർഹതയുണ്ട്
04:20 PM Sep 02, 2020 | Deepika.com