അതിരില്ല, ആധാരമില്ല

02:19 PM Dec 05, 2018 | Deepika.com
അ​ക​ല​ങ്ങ​ളി​ൽ അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന കേ​ര​ളം-2/ റെജി ജോസഫ്

വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 118.147 ഏ​ക്ക​ർ ഭൂ​മി​യാ​ണ് കേ​ര​ള​ത്തി​നി​പ്പോ​ൾ കൈ​വ​ശ​മു​ള്ള​ത്. അ​ൻ​പ​ത് ഏ​ക്ക​റോ​ളം ഇ​തോ​ട​കം അ​ന്യാ​ധീ​ന​പ്പെ​ട്ടു​പോ​യി​ക്ക​ഴി​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം, പു​രാ​വ​സ്തു, വ​നം, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്, ഇ​ന്ത്യ​ൻ ട്രേ​ഡ് പ്ര​മോ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​ഭൂ​മി ഏ​റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളും അ​താ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രുക​ളു​മാ​ണ് കൈ​വ​ശ​മാ​ക്കി​​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​റെ​യേ​റെ ഭൂ​മി നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വ്യ​വ​ഹ​ാര​ത്തി​ൽ കി​ട​ക്കു​ക​യു​മാ​ണ്.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യു​ള്ള സ്വ​ത്തു​ക്ക​ളി​ൽ ത​മി​ഴ്നാ​ട്ടി​ലാ​ണ് കൂ​ടു​ത​ൽ ഭൂ​മി കൈ​മോ​ശം സം​ഭ​വി​ച്ച​ത്. തി​രു​വി​താം​കൂ​ർ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഡ​ൽ​ഹി​യി​ലെ താ​മ​സ​സ്ഥ​ല​മാ​യി​രു​ന്നു കൊ​ച്ചി​ൻ ഹൗ​സ് അ​ഥ​വാ ദി​ല്ലി കൊ​ച്ചി​ൻ ഹൗ​സ്. കൊ​ച്ചി​ൻ സ്റ്റേ​റ്റ് പാ​ല​സ് എ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ ക​പൂ​ർ​ത്ത​ല പ്ലോ​ട്ട് റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് കൈ​മാ​റാ​നും നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​യി​രം കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​മി സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് പാ​ട്ട വ്യ​വ​സ്ഥ​യി​ൽ കൈ​മാ​റാ​നാ​യി​രു​ന്നു നീ​ക്കം.

സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള 6.30 ഏ​ക്ക​റി​ൽ 12.5 സെ​ന്‍റ് ഭൂ​മി കാ​ണാ​നി​ല്ലെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ രേ​ഖ. 1974ലെ ​റീ​സ​ർ​വേ പ്ര​കാ​രം ഇ​വി​ടെ 15 സെ​ന്‍റ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി പ​ട്ട​യ​മു​ണ്ടാ​ക്കി. ഇ​തി​ൽ യാ​തൊ​രു രേ​ഖ​ക​ളും ല​ഭ്യ​മ​ല്ലെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കേരളത്തിനു പുറത്തുള്ള സ്വത്തുവകകൾ

1. കേ​ര​ള ഹൗ​സ്, ന്യൂ ​ഡ​ൽ​ഹി - 2.496 ഏ​ക്ക​ർ - പൊ​തു​ഭ​ര​ണ​വ​കു​പ്പ്- 6867.33 മീ. ​സ്ക്വ​യ​ർ
2.ട്രാ​വ​ൻ​കൂ​ർ ഹൗ​സ്, ന്യൂ​ഡ​ൽ​ഹി- 8.075 ഏ​ക്ക​ർ- പൊ​തു​ഭ​ര​ണ​വ​കു​പ്പ്- 4424.00 മീ.​സ്ക്വ​യ​ർ
3.ക​പൂ​ർ​ത്ത​ല പ്ലോ​ട്ട്, ന്യൂ​ഡ​ൽ​ഹി- 4.108 ഏ​ക്ക​ർ - പൊ​തു​ഭ​ര​ണ വ​കു​പ്പ്- 741.01 മീ. ​സ്ക്വ​യ​ർ
4.കേ​ര​ള പ​വ​ലി​യ​ൻ, പ്ര​ഗ​തി മൈ​താ​ൻ, ന്യൂ​ഡ​ൽ​ഹി- 40 സെ​ന്‍റ്- ഇ​ന്ത്യ​ൻ ട്രെ​യ്ഡ് പ്രൊ​മോ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ- 2020.00 മീ.​സ്ക്വ​യ​ർ
5.തു​ള്ളോ​ക്ക് ഗാ​ർ​ഡ​ൻ, ചെ​ന്നൈ- എ​ട്ട് ഏ​ക്ക​ർ- ടൂ​റി​സം വ​കു​പ്പ്
6.കേ​ര​ള ഹൗ​സ,് ക​ന്യാ​കു​മാ​രി- 1.645 ഹെ​ക്ട​ർ- ടൂ​റി​സം വ​കു​പ്പ്
7.കു​റ്റാ​ലം കൊ​ട്ടാ​രം- 56.68 ഏ​ക്ക​ർ- പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്- കെ​ട്ടി​ടം
8.പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം- 6 ഏ​ക്ക​ർ 17 സെ​ന്‍റ്- പു​രാ​വ​സ്തു​വ​കു​പ്പ്- കെ​ട്ടി​ടം
9.ടി​ന്പ​ർ ഡി​പ്പോ, ചെ​ങ്കോ​ട്ട- 5.823 ഹെ​ക്ട​ർ- വ​നം​വ​കു​പ്പ്- 85.56 മീ.​സ്ക്വ​യ​ർ
10.ടി​ന്പ​ർ ഡി​പ്പോ, പൊ​ള്ളാ​ച്ചി- 3.49 ഹെ​ക്ട​ർ- വ​നം​വ​കു​പ്പ്-
11.ടി​ന്പ​ർ ഡി​പ്പോ, ന​ഞ്ച​ൻ​കോ​ട്, ക​ർ​ണാ​ട​ക- 2.40 ഹെ​ക്ട​ർ- വ​നം​വ​കു​പ്പ്- 97.75 മീ.​സ്ക്വ​യ​ർ
12.സ​ത്രം, ധ​ർ​മ​ശാ​ല, വാ​ര​ാണ​സി - 17 സെ​ന്‍റ് -ദേ​വ​സ്വം ബോ​ർ​ഡ് - കെ​ട്ടി​ടം
(അ​വ​ലം​ബം 30.06.2014ൽ ​മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്).

​പത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽനി​ന്ന് 12.5 സെ​ന്‍റ് കു​റ​വു​ണ്ട്

കേ​ര​ള​ത്തി​ന്‍റെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ച് 2015 ജൂ​ണ്‍ ഒ​ന്നി​ന് റ​വ​ന്യൂ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് നി​യ​മ​സ​ഭ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്:

പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള 6.30 ഏ​ക്ക​ർ സ്ഥ​ല​മു​ള്ള പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് 12.5 സെ​ന്‍റ് കു​റ​വു​ണ്ട്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കേ​ര​ള-​ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ജോ​യി​ന്‍റ് സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ. ​ഡി. 1592 മു​ത​ൽ 1609 വ​രെ തി​രു​വി​താം​കൂ​ർ ഭ​രി​ച്ചി​രു​ന്ന ഇ​ര​വി​പി​ള്ള ഇ​ര​വി​വ​ർ​മ്മ കു​ല​ശേ​ഖ​ര പെ​രു​മാ​ളാ​ണ് എ. ​ഡി. 1601 ൽ ​പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വാ​സ്തു​വി​ദ്യാ​ശൈ​ലി​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ തെ​ങ്കാ​ശി​യി​ലെ കു​റ്റാ​ലം കൊ​ട്ടാ​ര​ത്തി​ന് കീ​ഴി​ലു​ള്ള 55.60 ഏ​ക്ക​ർ ഒ​രു സം​ഘ​ട​ന ക​യ്യേ​റി​യി​ട്ടു​ണ്ട്.

ചെ​ന്നൈ നു​ങ്കം​പ​ക്കം ഗ്രീ​ൻ​സ് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ന്ന് 3.05 ഏ​ക്ക​ർ സ്ഥ​ലം ആ​ശാ​ൻ മെ​മ്മോ​റി​യ​ലി​നും മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ലം അ​പ്പോ​ളോ ആ​ശു​പ​ത്രി​ക്കും നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്തി​രു​ന്നു.

ശേ​ഷി​ച്ചി​രു​ന്ന 1.40 ഏ​ക്ക​ർ സ്ഥ​ലം ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ത​ന്നെ കൈ​യേ​റി. മൂ​ന്ന് വ​ശ​ത്തെ റോ​ഡ് വീ​തി കൂ​ട്ടി​യ ശേ​ഷം ശേ​ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് ക്വാ​ർ​ട്ടേ​ഴ്സും പ​ണി​തു. അ​വ​ശേ​ഷി​ച്ച 0.55 ഏ​ക്ക​ർ ഭൂ​മി കെ ​ടി ഡി ​സി​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

1964ൽ ​ഡ​ൽ​ഹി ക​പൂ​ർ​ത്ത​ല പ്ലോ​ട്ടി​ൽ​നി​ന്നു ര​ണ്ടേ​ക്ക​ർ സ്ഥ​ലം കേ​ര​ള എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​ക്ക് വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. (തുടരും)