അ​ബ​ദ്ധ​ത്തി​ല്‍ മ​മ്മി​യാ​ക്ക​പ്പെ​ട്ട ക​ള​ള​ന്‍; 128 വ​ര്‍​ഷ​ത്തി​നുശേ​ഷം സ്വ​ന്തം കു​ഴി​മാ​ട​ത്തി​ലേ​ക്ക്

02:36 PM Oct 06, 2023 | Deepika.com
മ​മ്മി​ക​ള്‍ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ഴെ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ക ഈ​ജി​പ്തി​ലെ പ​ഴ​യ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ര്യ​മാ​വും. മ​ര​ണ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ​രീ​രം സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളാ​ല്‍ അ​ക്കാ​ല​ത്തു​ള്ള​വ​ര്‍ സൂ​ക്ഷി​ച്ചു​വ​ച്ച​ത് വ​ലി​യ ക​ട​ങ്ക​ഥ​ത​ന്നെ​യാ​ണ്.

പു​തി​യ കാ​ല​ത്ത് മ​മ്മി​ക​ളെ കു​റി​ച്ച് നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ മ​മ്മി​യാ​യി മാ​റി​യ ഒ​രു ക​ള്ള​നാ​ണ് ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലെ സം​സാ​ര​വി​ഷ​യം.

സ്റ്റോ​ണ്‍​മാ​ന്‍ വി​ല്ലി എ​ന്നാ​ണ് ഈ ​മ​നു​ഷ്യന്‍റെ പേ​ര്‍. ഒ​രു ചെ​റി​യ മോ​ഷ്ടാ​വും മ​ദ്യ​പാ​നി​യും ഒ​ക്കെ ആ​യി​രു​ന്നു വി​ല്ലി. ഈ ​മോ​ഷ​ണ​ങ്ങ​ള്‍​ക്കി​ടെ അ​ദ്ദേ​ഹം പി​ടി​യി​ലാ​വു​ക​യും പി​ന്നീ​ട് ബെ​ര്‍​ക്സ് കൗ​ണ്ടി ജ​യി​ലി​ല്‍ അടയ്ക്കപ്പെടുകയു​മു​ണ്ടാ​യി.

എ​ന്നാ​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന സ​മ​യ​ത്ത് സ്റ്റോ​ണ്‍​മാ​ന്‍ വി​ല്ലി ത​ന്‍റെ പേ​ര് ജെ​യിം​സ് പെ​ന്‍ എ​ന്നാ​ണ് മാറ്റി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ദ്ദേ​ഹം 1895 ന​വം​ബ​ര്‍ 19-ന് ​പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഈ ​ജ​യി​ലി​ല്‍ വെ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി. വൃക്ക തകരാറായതായിരുന്നു മരണകാരണം.

തെ​റ്റാ​യ പേ​ര് ന​ല്‍​കി​യ​തി​നാ​ല്‍ അ​ന്ന​ത്തെ അ​ധി​കാ​രി​ക​ള്‍​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ നി​ര​വ​ധി ത​വ​ണ വി​ല്ലി​യു​ടെ വേ​ണ്ട​പ്പെ​ട്ട​വ​രെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നായി​ല്ല.

പി​ന്നീ​ട് ഔ​മാ​ന്‍​സി​ലു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഒ​രി​ട​ത്തേ​യ്ക്ക് വി​ല്ലി​യു​ടെ ശ​രീ​രം മാ​റ്റി. അ​ക്കാ​ല​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ള്‍ എം​ബാം ചെ​യ്യു​ന്ന​ത് ഏ​റെ പ​രീ​ക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ഫ​ല​ത്തി​ല്‍ ആ​രും അ​ന്വേ​ഷി​ച്ച് എ​ത്താ​ത്ത വി​ല്ല​യു​ടെ മൃത​ദേ​ഹം ഒ​രു മോ​ര്‍​ട്ടീ​ഷ്യ​ന്‍ മ​മ്മി​യാ​ക്കി.

വ​ള​രെ ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച​താ​യി​രു​ന്നു ഇ​ത്. എം​ബാ​മിം​ഗ് ടെ​ക്‌​നി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു പ​രീ​ക്ഷ​ണ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം അ​ബ​ദ്ധ​ത്തി​ല്‍ മ​മ്മി ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്, അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യോ​ടെ എം​ബാ​മിം​ഗ് സാ​ങ്കേ​തി​ക​ത​യു​ടെ ഫ​ല​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​മ്മി ചെ​യ്ത ശ​രീ​രം പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ചു. ഒ​ന്നും ര​ണ്ടു​മ​ല്ല 128 വ​ര്‍​ഷ​മാ​ണ് വി​ല്ലിയുടെ ശ​രീ​രം ഔ​മാ​ന്‍റെ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ അ​ദ്ദേ​ഹം സ്യൂ​ട്ട്, ടൈ ​എ​ന്നി​വ ധ​രി​ച്ച് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി കി​ട​ന്നു. അ​ങ്ങനെ അ​ദ്ദേ​ഹം ഭൂ​ത​കാ​ല​ത്തി​ന്‍റെ ഐ​ക്ക​ണാ​യി മാ​റി.

സ്റ്റോ​ണ്‍​മാ​ന്‍ വില്ലിയുടെ മ​ര​ണ​ത്തി​ന് 128 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ച​രി​ത്ര രേ​ഖ​ക​ളും ഉ​പ​യോ​ഗി​ച്ച് അദ്ദേഹത്തെ തി​രി​ച്ച​റി​യാ​ന്‍ ഔ​മാ​ന്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ന് ക​ഴി​ഞ്ഞു. ഫലത്തിൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വേ​ര് അ​ധി​കൃ​ത​ര്‍​ക്ക് ക​ണ്ടെ​ത്താ​നാ​യി.

ഒടുവിൽ,128 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​ന് അ​ദ്ദേ​ഹം സ്വ​ന്തം ശ​വ​ക്കു​ഴി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ശ​നി​യാ​ഴ്ച ബ​ന്ധു​ക്ക​ളും അ​ധി​കാ​രി​ക​ളും വി​ല്ലി​യെ ഒ​രു പ്രാ​ദേ​ശി​ക സെ​മി​ത്തേ​രി​യി​ല്‍ അ​ട​ക്കം ചെ​യ്യും.

അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​മ്പോ​ഴും മ​മ്മി​യാ​യി മാ​റി​യ വേ​റി​ട്ട​യാ​ള്‍ എ​ന്ന ഖ്യാ​തി വി​ല്ലി​ക്കായി ച​രി​ത്ര​ത്തി​ല്‍ അ​വ​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്...