എന്നാല്‍ തനിക്ക് ജോലികിട്ടിയത് ഒരല്പം വേറിട്ട ശൈലിയില്‍ ആളുകളെ അറിയിച്ച ഒരു വിരുതന്റെ കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. ഈ വേറിട്ട സ്റ്റൈല്‍ കാരണം ഇദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ മാത്രമല്ല ലോകംമൊത്തം അറിഞ്ഞു ആളിന് ജോലികിട്ടിയ കാര്യം.
മഹാരാഷ്ട്രയില്‍ ഉള്ള പ്രതീക്ഷിത് പാണ്ഡെയാണ് ഈ കഥയിലെ താരം. ഇദ്ദേഹത്തിന് യുസി സാന്താ ബാര്‍ബറയില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയി നിയമനം ലഭിച്ചു. ഇക്കാര്യം ഇദ്ദേഹം നാട്ടുകാരെ അറിയിച്ചത് സവിശേഷകരമായ രീതിയിലാണ്.
ഇന്ത്യന്‍ രാഷ്ട്രീയ കാമ്പെയ്നിന്റെ ശൈലിയില്‍ പോസ്റ്റര്‍ ഉണ്ടാക്കുകയാണ് പാണ്ഡെ ചെയ്തത്. ഒരു രാഷ്ട്രീയക്കാരന് കൈകളുയര്‍ത്തി നില്ക്കുന്ന പോലുള്ള പാണ്ഡെയുടെ വലിയ ഫോട്ടോ ആ ബാനറില്‍ ഉണ്ട്. കഴുത്തില്‍ മാലകള്‍ അണിയിച്ച് "വിജയ' പോസ് കാട്ടിയാണ് ഇരിപ്പ്.
"2024 ജനുവരി മുതല്‍ യുസി സാന്താ ബാര്‍ബറയില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രഫസറായി ഞാന്‍ ചേരുന്നുവെന്ന് ഔദ്യോഗികമായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്'- എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. കൂടാതെ കോളജിലെ പ്രമുഖരുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രസകരമായ പോസ്റ്റര്‍ ഓണ്‍ലൈനില്‍ ചിരിപടര്‍ത്തി. നിരവധിപേര്‍ കമന്റുകളുമായി എത്തി. "നിങ്ങളെ അഭിനന്ദിക്കണോ വോട്ട് ചെയ്യണോ എന്ന് എനിക്കറിയില്ല" എന്നാണൊരാള്‍ കമന്റായി കുറിച്ചത്.