മ​ക​ള്‍​ക്ക് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ഒ​രു കു​പ്പി അ​ഴു​ക്കു​വെ​ള്ളം; വ​ലി​യ അ​ര്‍​ഥം

12:30 PM Oct 04, 2023 | Deepika.com
പി​റ​ന്നാ​ള്‍ മി​ക്ക​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട ഒ​രു​ദി​ന​മാ​ണ​ല്ലൊ. മ​റ്റു​ള്ള​വ​ര്‍ ന​മു​ക്കൊ​പ്പം അ​ത് ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ആ​ന​ന്ദം ഉ​ണ്ടാ​കു​ന്നു. എ​ല്ലാ​വ​രും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ങ്കി​ലും ആ ​ദി​ന​ത്തി​ന്‍റെ മാ​റ്റ് കു​റ​യു​ന്നി​ല്ല.

ചി​ല​ര്‍ അ​വ​രു​ടെ പ്രി​യ​ങ്ക​ര​ര്‍​ക്കാ​യി സ​ർപ്രെെ​സു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നെ​റ്റി​സ​ണ് മു​ന്നി​ലും എ​ത്തു​ന്നു.

ഒ​ര​ച്ഛ​ന്‍ ത​ന്‍റെ മ​ക​ള്‍​ക്ക് ന​ല്‍​കി​യ ഒ​രു പി​റ​ന്നാ​ള്‍ സ​മ്മാ​നം ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. പ​ട്രീ​ഷ്യ മൗ ​എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ പി​താ​വ് ന​ല്‍​കി​യ വേ​റി​ട്ട സ​മ്മാ​ന​ത്തി​ന്‍റെ കാ​ര്യം എ​ക്‌​സി​ല്‍ കു​റി​ച്ച​ത്.

ഒ​രു കു​പ്പി അ​ഴു​ക്കു​വെ​ള്ള​മാ​ണ് ഈ ​പി​താ​വ് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി മ​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. ഈ ​സ​മ്മാ​ന​ത്തി​ന്‍റെ കാ​ര്യം കേ​ള്‍​ക്കുന്ന​വ​ര്‍ ആ​കെ​യൊ​ന്ന് അ​മ്പ​ര​ക്കും. എ​ന്നാ​ല്‍ പ​ട്രീ​ഷ്യ അ​ത്ര​യ​ങ്ങ് ഞെ​ട്ടി​ല്ല.

കാ​ര​ണം ഇ​വ​രു​ടെ പി​താ​വ് മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടുണ്ട്. പ്ര​ഥ​മ​ശു​ശ്രൂ​ഷ കി​റ്റ്, കു​രു​മു​ള​ക് സ്‌​പ്രേ, എ​ന്‍​സൈ​ക്ലോ​പീ​ഡി​യ, കീ​ചെ​യി​ന്‍ എ​ന്നി​വ​യൊ​ക്കെ പ​ട്രീ​ഷ്യ​യ്ക്ക് പി​താ​വി​ല്‍​നി​ന്നും ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ല്‍​പെ​ടു​ന്നു.

എ​ഴു​ത്തു​കാ​ര​നാ​യ പി​താ​വ് ന​ല്‍​കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍​ക്ക് ഓ​രോ അ​ര്‍​ഥ​മു​ണ്ടെ​ന്ന് പ​ട്രീ​ഷ്യ​യ്ക്ക് അ​റി​യാം. ഇ​ത്ത​വ​ണ​ത്തെ അ​ഴു​ക്കു​വെ​ള്ള​വും പ​റ​യു​ന്ന​ത് അ​ത്ത​ര​മൊ​രു കാ​ര്യ​മാ​ണ​ത്രെ. അ​ഴു​ക്കു​വെ​ള്ളം നി​റ​ഞ്ഞ കു​പ്പി ജീ​വി​ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ​ത്രെ.

ആ​കെ ക​ല​ങ്ങി​യ കു​പ്പി ന​മ്മ​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ള​വാ​ക്കും. എ​ന്നാ​ല്‍ ക​ല​ക്കം ക​ഴി​യു​മ്പാ​ള്‍ കു​പ്പി​യി​ലെ 10 ശ​ത​മാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് അ​ഴു​ക്ക് ഉ​ണ്ടാ​വു​ക. അ​തു​പോ​ലെ മ​ന​സ്സ് സ്ഥി​ര​പ്പെ​ടു​മ്പോ​ള്‍, ജീ​വി​ത​ത്തി​ല്‍ ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചീ​ത്ത​യെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ന്ന് ന​മു​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും.

ജീ​വി​ത​ത്തി​ല്‍ കാ​ഴ്ച​പ്പാ​ട് നി​ല​നി​ര്‍​ത്തേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ഈ ​പി​താ​വ് പ​റ​ഞ്ഞു​നി​ര്‍​ത്തു​ന്നു. എ​ന്താ​യാ​ലും പി​താ​വി​ന്‍റെ വേ​റി​ട്ട സ​മ്മാ​ന​വും ആ​ശ​യ​വും നെ​റ്റി​സ​ണ് ന​ന്നേ ബോ​ധി​ച്ചു. "ഏ​റെ ജ്ഞാനവും കൗ​തു​ക​മു​ള്ള സ​മ്മാ​ന​ക്കാ​ഴ്ച' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.