പിറന്നാള്‍ മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരുദിനമാണല്ലൊ. മറ്റുള്ളവര്‍ നമുക്കൊപ്പം അത് ആഘോഷിക്കുമ്പോള്‍ ആനന്ദം ഉണ്ടാകുന്നു. എല്ലാവരും ഇത്തരം ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എങ്കിലും ആ ദിനത്തിന്റെ മാറ്റ് കുറയുന്നില്ല.
ചിലര്‍ അവരുടെ പ്രിയങ്കരര്‍ക്കായി സർപ്രെെസുകളും സമ്മാനങ്ങളും ഒരുക്കുന്നു. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നെറ്റിസണ് മുന്നിലും എത്തുന്നു.
ഒരച്ഛന് തന്റെ മകള്‍ക്ക് നല്കിയ ഒരു പിറന്നാള്‍ സമ്മാനം ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. പട്രീഷ്യ മൗ എന്ന യുവതിയാണ് തന്റെ പിതാവ് നല്കിയ വേറിട്ട സമ്മാനത്തിന്റെ കാര്യം എക്സില്‍ കുറിച്ചത്.
ഒരു കുപ്പി അഴുക്കുവെള്ളമാണ് ഈ പിതാവ് പിറന്നാള്‍ സമ്മാനമായി മകള്‍ക്ക് നല്‍കിയത്. ഈ സമ്മാനത്തിന്റെ കാര്യം കേള്‍ക്കുന്നവര്‍ ആകെയൊന്ന് അമ്പരക്കും. എന്നാല്‍ പട്രീഷ്യ അത്രയങ്ങ് ഞെട്ടില്ല.
കാരണം ഇവരുടെ പിതാവ് മുന്‍പും ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രഥമശുശ്രൂഷ കിറ്റ്, കുരുമുളക് സ്പ്രേ, എന്‍സൈക്ലോപീഡിയ, കീചെയിന്‍ എന്നിവയൊക്കെ പട്രീഷ്യയ്ക്ക് പിതാവില്‍നിന്നും ലഭിച്ച സമ്മാനങ്ങളില്പെടുന്നു.
എഴുത്തുകാരനായ പിതാവ് നല്കുന്ന സമ്മാനങ്ങള്‍ക്ക് ഓരോ അര്‍ഥമുണ്ടെന്ന് പട്രീഷ്യയ്ക്ക് അറിയാം. ഇത്തവണത്തെ അഴുക്കുവെള്ളവും പറയുന്നത് അത്തരമൊരു കാര്യമാണത്രെ. അഴുക്കുവെള്ളം നിറഞ്ഞ കുപ്പി ജീവിതത്തെ അടയാളപ്പെടുത്തുകയാണത്രെ.
ആകെ കലങ്ങിയ കുപ്പി നമ്മളില്‍ ആശയക്കുഴപ്പം ഉളവാക്കും. എന്നാല്‍ കലക്കം കഴിയുമ്പാള്‍ കുപ്പിയിലെ 10 ശതമാനത്തില്‍ മാത്രമാണ് അഴുക്ക് ഉണ്ടാവുക. അതുപോലെ മനസ്സ് സ്ഥിരപ്പെടുമ്പോള്‍, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചീത്തയെക്കാള്‍ കൂടുതലാണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.
ജീവിതത്തില്‍ കാഴ്ചപ്പാട് നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ഈ പിതാവ് പറഞ്ഞുനിര്‍ത്തുന്നു. എന്തായാലും പിതാവിന്റെ വേറിട്ട സമ്മാനവും ആശയവും നെറ്റിസണ് നന്നേ ബോധിച്ചു. "ഏറെ ജ്ഞാനവും കൗതുകമുള്ള സമ്മാനക്കാഴ്ച' എന്നാണൊരാള്‍ കുറിച്ചത്.

For my birthday this year, my dad gifted me a dirty bottle of water. Not kidding.
— Patricia Mou (@patriciamou_) October 2, 2023
In the past he’s gifted me: a first aid kit, pepper spray, an encyclopedia, a key chain, dedicated a book he wrote to me, etc. good ol dad gifts.
He told me this years gift was extra special as… pic.twitter.com/N56AiGgErJ