ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ന്‍​അ​പ്പു​ക​ള്‍; റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത് ഫ്രാ​ങ്ക്

11:11 AM Oct 04, 2023 | Deepika.com
പ​ല​ത​രം റി​ക്കാ​ര്‍​ഡു​ക​ള്‍ നി​ര​ന്ത​രം ഗി​ന്ന​സി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു. അ​വ​യി​ല്‍ പ​ല​തും പി​ന്നീ​ട് ത​ക​ര്‍​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​വ​യി​ല്‍ ചി​ല​ത് വ​ള​രെ കൗ​തു​കം ഉ​ള​വാ​ക്കു​ന്ന​വ ത​ന്നെ​യാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നേ​ട്ട​ങ്ങ​ളൊ​ക്കെ നി​മി​ഷാ​ര്‍​ദ്ധം​കൊ​ണ്ട് ആ​ളു​ക​ളി​ല്‍ എ​ത്തു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ല്‍ നി​ന്നു​ള്ള ഫ്രാ​ങ്ക് സ​ഗോ​ണ​യാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് നേ​ടി​യ​ത്. ഇ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ന്‍​അ​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഒ​രു​മ​ണി​ക്കൂ​റി​ല്‍ 1,010 ചി​ന്‍-​അ​പ്പു​ക​ള്‍ ആ​ണ് ഈ 45 ​വ​യ​സു​കാ​ര​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 2011ല്‍ ​സ്റ്റീ​ഫ​ന്‍ ഹൈ​ലാ​ന്‍​ഡിന്‍റെ 993 ചി​ന്‍ അ​പ്പ് റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ദ്ദേ​ഹം മ​റി​ക​ട​ന്ന​ത്. ഒ​രു ദ​ശ​ക​ത്തി​ല​ധി​ക​മാ​യി പ​ല​രും ശ്ര​മി​ച്ചെ​ങ്കി​ലും ആ​ര്‍​ക്കും ഈ ​റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഏ​റെ ക്ലേ​ശ​ക​ര​മാ​യി​ട്ടാ​ണ് ഫ്രാ​ങ്ക് ഈ ​പ്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 44 മി​നി​ട്ട് എ​ത്തി​യ​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സം മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു. എ​ങ്കി​ലും ഫ്രാ​ങ്ക് പി​ന്‍​മാ​റാ​ന്‍ ത​യാ​റാ​യി​ല്ല. ഒടുവിൽ ത​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യം​കൊ​ണ്ട് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി അ​ദ്ദേ​ഹം.

നി​ര​വ​ധി​പേ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഫ്രാ​ങ്കിനെ അ​ഭി​ന​ന്ദി​ച്ചു. "അ​തു​ല്യ​നേ​ട്ടം, അ​ഭി​ന​ന്ദ​നം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.