ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ല്‍ നി​റ​ഞ്ഞ വ​സ്ത്രം; മോ​ഡ​ലിന്‍റെ വ​സ്ത്ര​ത്തി​ന് കെെ​യ​ടി​ച്ച് നെ​റ്റി​സ​ണ്‍

04:35 PM Oct 03, 2023 | Deepika.com
ഏ​റെ കൗ​തു​ക​വും പ​രീ​ക്ഷ​ണ​വും അ​ര​ങ്ങേ​റു​ന്ന ഒ​രി​ട​മാ​ണ​ല്ലൊ ഫാ​ഷ​ന്‍ ലോ​കം. വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​നാ​ല്‍ പ​ല മോ​ഡ​ലു​ക​ളും ന​മ്മു​ടെ ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ന്ന ഒ​ന്നാ​ണ് റാം​പ് വാ​ക്ക്.

അ​ടു​ത്തി​ടെ ഈ ​റാം​പ് വാ​ക്കി​ല്‍ ഒ​രു മോ​ഡ​ല്‍ ധ​രി​ച്ചെ​ത്തി​യ വ​സ്ത്ര​മാ​ണ് സോ​ഷ്യല്‍ മീ​ഡി​യ​യി​ല്‍ ഇപ്പോൾ വൈ​റ​ല്‍. പാ​രീ​സ് ഫാ​ഷ​ന്‍ വീ​ക്ക് 2023ന്‍റെ വേ​ദി​യി​ലാ​ണ് ഇത്തരമൊരു വ​സ്ത്രം കൗ​തു​ക​മു​ണ​ര്‍​ത്തി​യ​ത്.

ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ല്‍ നി​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചാ​ണ് ഈ ​മോ​ഡ​ല്‍ എ​ത്തി​യ​ത്. ആ​ദ്യ​കാ​ഴ്ച​യി​ല്‍​ത​ന്നെ വ​ലി​യ കൗ​തു​കം ഇ​ത് ആളുകൾക്ക് സ​മ്മാ​നി​ച്ചു. അ​ണ്ട​ര്‍​ക​വ​ര്‍ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ടാ​യ ജു​ന്‍ ത​ക​ഹാ​ഷി​യാ​ണ് ഈ ​വ​സ്ത്രം ത​യാ​റാ​ക്കി​യ​ത്.

സം​ഭ​വം നെ​റ്റി​സ​ണ് ന​ന്നേ ബോ​ധി​ച്ചു. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ഈ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "അ​സാ​മാ​ന്യമായ ക​ര​വി​രു​ത്. വേ​റി​ട്ട ആ​ശ​യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. എ​ന്നാ​ല്‍ ചി​ല​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​ത്ര​ശ​ല​ങ്ങ​ളെ ത​ള​ച്ചി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.