"സിം​ഫ​ണി ഓ​ഫ് ക​ളേ​ഴ്സ്'; ച​ക്ര​വാ​ള​ത്തി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന സൂ​ര്യോ​ദ​യം ക​ണ്ട് യു​എ​സ് അം​ബാ​സ​ഡ​ര്‍

10:12 AM Oct 03, 2023 | Deepika.com
ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റ​മാ​യ ക​ന്യാ​കു​മാ​രി ഏ​റെ സൗ​ന്ദ​ര്യ​മു​ള്ള ഒ​രു​പ്ര​ദേ​ശ​മാ​ണ്. സ​ന്ദ​ര്‍​ശ​ക​രു​ടെ ഹൃ​ദ​യ​ത്തെ ത​ന്നി​ല്‍ ത​ള​ച്ചി​ടു​ന്ന ഈ ​"കു​മാ​രി' അ​വ​രു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ളെ നി​ല​യ്ക്കാ​ത്ത തി​ര​മാ​ല​ക​ളാ​യി മാ​റ്റു​ന്നു.

"ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​വും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലും അ​റ​ബി​ക്ക​ട​ലും ചേ​രു​ന്ന ക​ന്യ​കു​മാ​രി​യി​ലെ സൂ​ര്യ​രോ​ദ​യം ഒ​രു​നോ​ക്കു കാ​ണാ​ന്‍ എ​ത്ര​യെ​ത്ര​പേ​രാ​ണ് എ​ത്താ​റു​ള്ള​ത്. ആ ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വി​ഐ​പി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യ എ​റി​ക് ഗാ​ര്‍​സെ​റ്റി ആ​യി​രു​ന്ന​ത്.

ഈ ​ദേ​ശ​ത്തി​ന്‍റെ അ​വി​ശ്വ​സ​നീ​യ​വും വൈ​വി​ധ്യ​വു​മാ​യ സൗ​ന്ദ​വ്യ​ത്തി​ല്‍ അ​ദ്ദേ​ഹം വി​സ്മ​യം​കൊ​ണ്ടു. സൂ​ര്യോ​ദ​യ​ത്തി​നൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ എറിക് പ​ക​ര്‍​ത്തു​ക​യു​മു​ണ്ടാ​യി. അ​വ​യി​ല്‍ നാ​ല് സെ​ല്‍​ഫി ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ എ​ക്​സ് അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ചു.

"നി​റ​ങ്ങ​ളു​ടെ സിം​ഫ​ണി​യി​ല്‍ ഞാ​ന്‍ അ​തി​മ​നോ​ഹ​ര​മാ​യ സൂ​ര്യോ​ദ​യം ക​ണ്ടു' എ​ന്നാ​ണ​ദ്ദേ​ഹം ഇ​തി​നെ കു​റി​ച്ച് കു​റി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ് വെെ​റ​ലാ​യി മാ​റി. ഇ​ന്ത്യ​ക്കാ​രെ തീ​ര്‍​ച്ച​യാ​യും അ​ത് ഏ​റെ സ​ന്തോ​ഷി​പ്പി​ച്ചു.

നി​ര​വ​ധി​പേ​ര്‍ ഈ ​ചി​ത്ര​ത്തി​നു​മേ​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി എ​ത്തി. "ഇ​ന്‍​ക്രെ​ഡി​ബി​ള്‍ ഇ​ന്ത്യ. ഓ​രോ കോ​ണി​ലും ഓ​രോ ക​ഥ​ക​ള്‍ പ​റ​യാ​നു​ണ്ട്. ക​ന്യാ​കു​മാ​രി​യു​ടെ സൂ​ര്യോ​ദ​യം ഏ​റ്റ​വും ആ​ക​ര്‍​ഷ​ക​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് എ​ക്സിൽ എ​ഴു​തി​യ​ത്.

"തീ​ര്‍​ച്ച​യാ​യും ഇ​തൊ​രു അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. വി​വേ​കാ​ന​ന്ദ പ്ര​തി​മ​യെ പ്ര​കൃ​തി വി​ള​ക്കു​ക​ള്‍ കൊ​ണ്ട് പ്ര​കാ​ശി​പ്പി​ക്കു​ന്നു' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.