2020 ഓഗസ്റ്റ് 31നകം പെൻഷൻ മസ്റ്ററിംഗ് നടത്തിയിരിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ പ്രസ്താവന കണ്ടു. ഞാനും എന്നെപ്പോലെ ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവരും 2019 ഡിസംബർ മാസത്തിൽ മസ്റ്ററിംഗ് നടത്തിയതാണ്. അതിനുശേഷം ഒരു വർഷം ആയിട്ടില്ല. ഇപ്പോൾ മസ്റ്ററിംഗ് സംബന്ധിച്ച അറിയിപ്പ് വന്നതിന്റെ കാരണം മനസിലാകുന്നില്ല. ഇത് പെൻഷൻ വാങ്ങുന്നതിനെ ബാധിക്കുമോ?
രാമകൃഷ്ണപിള്ള, കൊല്ലം
സാധാരണ എല്ലാ വർഷവും ഡിസംബർ മാസങ്ങളിലാണ് പെൻഷൻകാർ വാർഷിക മസ്റ്ററിംഗ് നടത്താറുള്ളത്. ഡിസംബർ മാസത്തിൽ മസ്റ്ററിംഗ് നടത്താൻ താമസിച്ചാലും പിന്നീട് മാർച്ചുമാസംവരെ പെൻഷൻ നൽകാറുണ്ട്.
എന്നാൽ, ഈ വർഷം ലോക്ക് ഡൗണ്‍ മൂലം പെൻഷൻകാരിൽ പലർക്കും മസ്റ്ററിംഗ് നടത്താൻ സാധിച്ചിട്ടില്ല. ഇതുവരെ മസ്റ്ററിംഗ് നടത്താൻ സാധിക്കാതെവന്ന പെൻഷൻകാരെ ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു അറിയി പ്പ് വന്നിട്ടുള്ളത്. അതിനാൽ ഓഗസ്റ്റ് 31നുള്ളിൽ മസ്റ്ററിംഗ് നടത്താത്ത പെൻഷൻകാരുടെ പെൻഷൻ തടഞ്ഞുവയ്ക്കുന്നതാണ് എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ അറിയിപ്പ് ഉണ്ടായിരിക്കുന്നത്.
ഒാഗസ്റ്റ് 31നുള്ളിൽ മസ്റ്ററിംഗ് നടത്തണം
05:24 PM Aug 17, 2020 | Deepika.com