മെൽബണ്‍ : ഓണാഘോഷങ്ങളുടെ പെരുമഴക്കാലം തീർത്ത് ഓഗസ്റ്റ് 24 ശനിയാഴ്ച ഹാംപ്റ്റണ്‍ പാർക്ക് ആർതർ റെൻ ഹാളിൽ കേസി മലയാളിയുടെ ഓണാഘോഷത്തിന് തുടക്കമാകും. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും വ്യത്യസ്തയാർന്ന ഓണ സദ്യയും കേസി മലയാളിയെ ശ്രദ്ധേയമാക്കുന്നു. ഉച്ചയ്ക്ക് 11.30 മുതൽ വൈകീട്ട് 6 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഓണസദ്യയ്ക്ക് കൂടുതൽ തിരക്ക് വരാതെ 11.30 യ്ക്ക് തന്നെ ആരംഭിക്കുന്നതാണ്.
150ൽ പരം കലാകാരൻമാരും കലാകാരികളും ചടങ്ങിന് മോടി കൂട്ടുവാൻ എത്തും. വ്യത്യസ്തയാർന്ന ഓണസദ്യ ഒരുക്കുന്നത് റെഡ് ചില്ലിസാണ് . കേസി മലയാളി പ്രസിഡന്റ് റോയി തോമസിന്റെയും കണ്‍വീനർ മിനി ജോണിയുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകർ, എംപി.മാർ, കൗണ്‍സിലർമാർ എന്നിവർ പങ്കെടുക്കും. ചടങ്ങ് നടക്കുന്നത്.
റിപ്പോർട്ട്: ജോസ് എം. ജോർജ്