ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറിക്ക് എത്ര ദിവസത്തെ അവധി ലഭിക്കും? ഏതു രീതിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്? മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണോ? അതുപോലെ തിരികെ ജോലിയിൽ പ്രവേശിക്കുന്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണോ ?
ലേഖ, തൊടുപുഴ
ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറിക്ക് 45 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. പ്രസവാവധിക്ക് അപേക്ഷിക്കുന്ന രീതിയിൽതന്നെ ഡോക്ടറുടെ/മെഡിക്കൽ അറ്റൻഡന്റിന്റെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. എന്നാൽ, തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
45 ദിവസത്തെ അവധിയുണ്ട്
05:21 PM Aug 17, 2020 | Deepika.com