ഏൺഡ് ലീവ് സറണ്ടർ ചെയ്യാം

02:37 PM Aug 10, 2020 | Deepika.com
കൃ​ഷി​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​ണ്. 18 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​മാ​സ​ത്തി​ൽ ലീ​വ് സ​റ​ണ്ട​ർ താ​ത്‌‌കാ​ലി​ക​മാ​യി ത​ട​ഞ്ഞു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി​രു​ന്നു. നി​ല​വി​ൽ പാ​ർ​ട്ട്ടൈം​ജീവനക്കാരെ ഇ​തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. എ​നി​ക്ക് 30 ദി​വ​സ​ത്തെ ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​നൊക്കുമോ?

ല​ളി​ത, റാ​ന്നി

ഈ ​വ​ർ​ഷ​ത്തെ ലീ​വ് സ​റ​ണ്ട​ർ താ​ത്‌‌കാ​ലി​ക​മാ​യി നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക്ലാ​സ് നാ​ല് ജീ​വ​ന​ക്കാ​രെ​യും പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​രെ​യും ഇ​തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഉ​ത്ത​ര​വി​ന് സെ​പ്റ്റം​ബ​ർ 15 വ​രെ പ്രാ​ബ​ല്യം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് 30 ദി​വ​സ​ത്തെ ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ർ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല.