14- 09- 2015ൽ പിഎസ്സി മുഖാന്തിരം എച്ച്എസ്എ ആയി നിയമനം ലഭിച്ചു. റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2012ൽ ആണ്. ഈ റാങ്ക് ലിസ്റ്റിൽനിന്ന് ആദ്യനിയമനം ലഭിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനും അതിനുശേഷം 01 -04- 2013 മുതൽ നിയമനം ലഭിച്ചവർക്ക് പങ്കാളിത്ത പെൻഷനുമാണ് ലഭിക്കുന്നത്. ഒരേ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിച്ചവർക്ക് രണ്ടു തരത്തിലുള്ള പെൻഷൻ അനുവദിക്കുന്നത് ശരിയാണോ? നിയമപരമായി സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറുന്നതിന് എന്തുചെയ്യണം?
സുഷമ, ആലപ്പുഴ
ഈ വിഷയത്തിൽ നിയമപരമായി ഒരു പരിഹാരവും സാധ്യമല്ല. നിയമന ഉത്തരവിന്റെ തീയതിയുടെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത പെൻഷന്റെ പ്രാബല്യതീയതി നിശ്ചയിച്ചിട്ടുള്ളത്. അല്ലെങ്കിൽ ഇതിന് പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമാണ്.
നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
02:34 PM Aug 10, 2020 | Deepika.com