കോട്ടയം : കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാൻ കേരളാ കോണ്‍ഗ്രസ് ചെയർമാൻ ജോസ്. കെ. മാണി എംപിയും തോമസ് ചാഴികാടൻ എംപിയും ഈ വർഷം .അവസാനം ഓസ്ട്രേലിയ സന്ദർശിക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബ് അറിയിച്ചു.
പാർട്ടിയെ ശക്തിപ്പെട്ടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ സന്ദർശനം നടത്തും. പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ സെബാസ്റ്റ്യൻ ജേക്കബും പ്രദീപ് വലിയ പറന്പിലും ജോസ്.കെ. മാണിയെയും സംഘത്തെയും സന്ദർശിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പരിപൂർണ പിന്തുണ അറിയിച്ചു.
പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബ്ബും പ്രദീപ് വലിയ പറന്പിലും അന്തരിച്ച കഐം. മാണിയുടെ ശവകുടീരം സന്ദർശിച്ച് പ്രാർത്ഥനയും നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയിലുമായും പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കൾ ചർച്ച നടത്തി. നേതാക്കളുടെ സന്ദർശന ത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച നടത്തുവാൻ മെൽബണിൽ അതിന്റെ ഭാരവാഹികളുടെയും വിവിധ കമ്മറ്റികളുടെയും യോഗം ചേർന്നു. യോഗത്തിൽ സെബാസ്റ്റ്യൻ ജേക്കബ് തോമസ് വാതപ്പിള്ളി, എബിൻ മണിപ്പുഴ, ജിജോ കുഴികുളം, സാബു പഴയാറ്റിൽ, ഡേവീസ് ജോസ്, അജേഷ് പോൾ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്