കെയിൻസ്: സെന്റ് തോമസ് സീറോ മലബാർ കെയിൻസ് മിഷൻ ദുക്റാന തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിൽ മെൽബണ്‍ സീറോ മലബാർ രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.
മിഷൻ ചാപ്ലയിൻ ഫാ. സാജു തേക്കാനത്ത്, ഫാ. ജോബി പന്തലാനിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് മുത്തുകുടകളുടെയും വർണകൊടികളുടെയും അകന്പടിയോടെ നടന്ന പ്രദക്ഷിണത്തിൽ എല്ലാവരും ഭക്തിനിർഭരമായി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം അടുത്ത വർഷത്തേക്കുള്ള തിരുനാൾ പ്രസുദേന്തി വാഴ്ചയും നടന്നു. വിഭവസമൃദ്ധമായ സ്നേഹവിരുന്നും സംഗീത നിശയോടും കൂടി ഈ വർഷത്തെ തിരുന്നാളാഘോഷങ്ങൾ സമാപിച്ചു. സീറോ മലബാർ സഭാംഗങ്ങളെ കൂടാതെ കെയിൻസിലെ നിരവധി മലയാളികളും തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ