+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൽ​ഫ സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു

വെ​ള്ളാ​ങ്ക​ല്ലൂ​ർ : ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വെ​ള്ളാ​ങ്ക​ല്ലൂ​ർ ലി​ങ്ക് സെ​ന്‍റ​റി​നു സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കി കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ.കോ​ണ​ത്ത​കു​ന്ന് പ്ര​വാ​സി കൂ​ട്ടാ​യ്മ മാ​
ആ​ൽ​ഫ സ​ഹാ​യ പ​ദ്ധ​തി  ഉ​ദ്ഘാ​ട​നം ചെയ്തു
വെ​ള്ളാ​ങ്ക​ല്ലൂ​ർ : ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വെ​ള്ളാ​ങ്ക​ല്ലൂ​ർ ലി​ങ്ക് സെ​ന്‍റ​റി​നു സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കി കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ.
കോ​ണ​ത്ത​കു​ന്ന് പ്ര​വാ​സി കൂ​ട്ടാ​യ്മ മാ​സം​തോ​റും നൂ​റ് രോ​ഗി പ​രി​ച​ര​ണ​വും, കോ​ണ​ത്ത​കു​ന്ന് ഷ​വാ​യി​ക്ക​ട മു​പ്പ​ത് രോ​ഗീ​പ​രി​ച​ര​ണ​വും സ്പോ​ണ്‍​സ​ർ ചെ​യ്തു. ലി​ങ്ക് സെ​ന്‍റ​ർ പ്ര​സി​ഡ​ണ്ട് എ.​ബി.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷ​ഫീ​ർ കാ​രു​മാ​ത്ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ര​മ രാ​ഘ​വ​ൻ, പി.​കെ.​എം. അ​ഷ്റ​ഫ്, പി.​എ. അ​ബ്ദു​ൽ ഷ​ക്കൂ​ർ, നൗ​ഷാ​ദ് ക​രൂ​പ്പ​ട​ന്ന ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മി​ന്നാ ഷ​ക്കീ​ൽ, ഹ​സ്ന സ​ലിം എ​ന്നി​വ​രെ ലി​ങ്ക് സെ​ന്‍റ​ർ ആ​ദ​രി​ച്ചു. മെ​ഹ​ർ​ബാ​ൻ ഷി​ഹാ​ബ്, ര​ജി​ത ആ​ന്‍റ​ണി, അ​സീ​റ അ​ബ്ദു​ൽ​മു​ത്ത​ലി​ബ്, അ​ഥീ​ന വ​ർ​ഗീ​സ്, ഷി​നി അ​യ്യൂ​ബ് പ​ങ്കെ​ടു​ത്തു. എം.​എ. അ​ൻ​വ​ർ ന​ന്ദി പ​റ​ഞ്ഞു.