+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിബിഎസ്

മെൽബൺ: സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 12,13,14 തീയതികളിൽ നടന്നു. "തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. റോമർ 12:21' നെ ആസ്പദമ
മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ  വിബിഎസ്
മെൽബൺ: സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 12,13,14 തീയതികളിൽ നടന്നു. "തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. - റോമർ 12:21'- നെ ആസ്പദമാക്കിയ ഈ വർഷത്തെ വിബിഎസിന്‍റെ ഉദ്ഘാടനദിവസം നടന്ന പരിപാടികള്‍ക്ക് വികാരി ഫാ. ബിജോ വർഗീസ് പ്രാർഥനക്ക് നേതൃത്വം നല്‍കി തുടക്കം കുറിച്ചു.

ബൈബിൾ ക്ലാസുകളും പാട്ടും ഡാന്‍സും സ്‌കിറ്റും വിവിധയിനം ഗെയിമുകളും കൂടാതെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള പഠന ക്ലാസുകളും ഈ വർഷത്തെ ജെഎസ് വിബിഎസ് ശ്രദ്ധേയമായി. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 4 വരെ ആയിരുന്നു പരിപാടികൾ.

സമാപന ദിവസം വിശുദ്ധ കുർബാനാനന്തരം പള്ളിയിൽ വർണാഭമായ റാലി നടത്തി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി സ്നേഹവിരുന്നോടെ ജെഎസ് വിബിഎസ് സമാപിച്ചു.

പ്രിൻസിപ്പൽ ഫാ. ഡെന്നിസ് കൊളശേരിൽ, വൈസ് പ്രിൻസിപ്പൽമാരായ റീന തോമസ്, ഷീബ ബിജു, മറ്റ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ