എട്ടു വർഷത്തെ സർവീസുള്ള എന്റെ ഭർത്താവ് സർവീസിലിരിക്കെ ആറു മാസം മുന്പ് മരണമടഞ്ഞു. ഭാര്യയായ എനിക്ക് 31 വയസാണ്. ഞങ്ങൾക്ക് ആറു വയസുള്ള കുട്ടിയുണ്ട്. ഞങ്ങളോടൊപ്പം ഭർത്താവിന്റെ അമ്മകൂടി താമസിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ഞാൻ കംപാഷണേറ്റ് അടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഭർത്താവിന്റെ അമ്മ എനിക്കു ജോലി ലഭിക്കുന്നതിനെ എതിർക്കുകയാണ്. അമ്മയുടെ എതിർപ്പ് എനിക്കു ജോലി കിട്ടുന്നതിന് എന്തെങ്കിലും തടസമാകുമോ?
സുമിത്ര, കൊല്ലം
സമാശ്വാസപദ്ധതിപ്രകാരം ജോലി നൽകുന്പോൾ അത് സർവീസിലുണ്ടായിരുന്ന ആളിനെയും അയാളുടെ ആശ്രിതരെയും കണക്കാക്കിയാണ്. ഭർത്താവ് സർവീസിലിരിക്കെ മരണമടഞ്ഞാൽ സമാശ്വാസപദ്ധതിപ്രകാരം ജോലിക്ക് അർഹത ഭാര്യ, ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന രീതിയാണ്. അമ്മയ്ക്കു ജോലിക്കുള്ള അർഹതയില്ല. അതുപോലെ അവിവാഹിതനായ ജീവനക്കാരൻ മരിച്ചാൽ മരണശേഷം ജോലി ലഭിക്കാനുള്ള അർഹത അയാളുടെ അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി എന്നീ ക്രമത്തിലാണ്. ഇതുകൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനവും കണക്കിലെടുക്കും.
18-11-1999-ലെ Go(P)24/99/ P&ARD എന്ന ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.