മെൽബണ്‍: കത്തോലിക്ക സഭയുടെ ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള അൽമായ പ്രേഷിത പ്രവർത്തനത്തിന് നേതൃത്വം നൽകാനായി മെൽബണ്‍ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചു.
ജൂലൈ 6 ശനിയാഴ്ച രൂപത കേന്ദ്രത്തിൽ വച്ചു വിവിധ മേഖലകളിൽ നിന്നുള്ള അൽമായ നേതാക്കളുടെ സംഗമം നടന്നു. രാവിലെ വി. കുർബാനയ്ക്കുശേഷം ആരംഭിച്ച സമ്മേളനം മെൽബണ്‍ രൂപത അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ മോണ്‍ ഫ്രാൻസിസ് കോലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ജോണിക്കുട്ടി നെല്ലികുന്നത് (പ്രസിഡന്റ്), ജെയ്സ് ആലപ്പാടൻ (വൈസ് പ്രസിഡന്റ)്, വിനോദ് കൊല്ലംകുളം (സെക്രട്ടറി), ലാൽ ജോസ് പുത്തൻപറന്പിൽ (ട്രഷറർ) എന്നിവരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തിന് രൂപത ഡയറക്ടർ ഫാ. ലിയോണ്‍സ് മൂശാരിപ്പറന്പിൽ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടർ സോജിൻ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: വിനോദ് കൊല്ലംകുളം