പിഡബ്ല്യുഡി വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യുന്നു. ആറു വർഷം സർവീസുണ്ട്. എസ് എസ്എൽസി ബുക്കിലും മറ്റ് സർവീസ് സംബന്ധമായ രേഖ കളിലുമുള്ള ജനനത്തീയതിയേക്കാൾ ഒരു വർഷം കഴിഞ്ഞാണ് എന്റെ യഥാർഥ ജനനത്തീയതി. സർക്കാരിന്റെ പ്രത്യേക ഉത്തരവോടെ എന്റെ ജനനത്തീയതി തിരുത്തിക്കിട്ടുന്നതിനുവേണ്ടി ഞാൻ പരീക്ഷാ കമ്മീഷണർക്ക് സ്കൂൾ മുഖേന അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജനനത്തീയതി തിരുത്തി കിട്ടുന്പോൾ എനിക്ക് ഒരു വർഷത്തെ സർവീസ് കൂടി ലഭിക്കുമോ?
റഹിം, പേരാന്പ്ര
ജനനത്തീയതി തിരുത്തിക്കിട്ടിയാലും സർവീസ് രേഖക ളിലെ പഴയ തീയതി പ്രകാരമുള്ള സർവീസിനേ അർഹതയുള്ളൂ. ജനനത്തീയതിയിൽ തിരുത്തലുണ്ടെങ്കിൽ സർവീസിൽ പ്രവേശിച്ച ്അഞ്ചു വർഷത്തിനകം തിരുത്തലുകൾ വരുത്തണമെന്നാണ് റൂൾ.
സർവീസിൽ കയറി അഞ്ചു വർഷത്തിനുശേഷം യഥാർഥ ജനനത്തീയതി ശരിയാക്കി കിട്ടിയാലും സർവീസിന് അതുകൊണ്ട് പ്രയോജനം ലഭിക്കുന്നതല്ല.
ജനനത്തീയതി തിരുത്തേണ്ടത് അഞ്ചു വർഷത്തിനകം വേണം
02:50 PM Jul 13, 2020 | Deepika.com