+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കരിങ്കുന്നം എന്‍റെ ഗ്രാമം' രജിസ്ട്രേഷൻ ആരംഭിച്ചു

മെൽബൺ: ഹൈറേഞ്ചിന്‍റെ കവാടമായ കരിങ്കുന്നത്തുനിന്നും മെൽബണിലെ വിവിധ സ്ഥലങ്ങളിൽ കുടിയേറി താമസിക്കുന്ന കരിങ്കുന്നംകാരുടെ അഞ്ചാമത് സംഗമം "കരിങ്കുന്നം എന്‍റെ ഗ്രാമം' റജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 22, 23,
മെൽബൺ: ഹൈറേഞ്ചിന്‍റെ കവാടമായ കരിങ്കുന്നത്തുനിന്നും മെൽബണിലെ വിവിധ സ്ഥലങ്ങളിൽ കുടിയേറി താമസിക്കുന്ന കരിങ്കുന്നംകാരുടെ അഞ്ചാമത് സംഗമം "കരിങ്കുന്നം എന്‍റെ ഗ്രാമം' റജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 22, 23, 24 തീയതികളിൽ വിക്ടോറിയയിലെ പോർട്ട് ലാൻഡ്ബെയിൽ ആണ് സംഗമം.

സൗഹൃദങ്ങൾക്ക് പുത്തൻ മാനങ്ങൾ നല്കാൻ കഴിയുന്ന ഈ വർഷത്തെ സംഗമത്തിന്‍റെ പ്രധാന ആകർഷണീയത മെൽബണിലെ പ്രശസ്ത ട്രൂപ്പായ റിഥം സൗണ്ട്സിന്‍റെ അമരക്കാരനും കരിംങ്കുന്നം സ്വദേശിയുമായ നൈസൺ ജോൺ അണിയിച്ചൊരുക്കുന്ന സംഗീതസാന്ദ്രമായ ഒരു സായാഹ്നം ആയിരിക്കുമെന്ന് പ്രസിഡന്‍റ് ബിജിമോൻ കാരു പ്ലാക്കൽ അറിയിച്ചു.

സംഗമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സെക്രട്ടറി സതീഷ് നാരായണൻ ആവശ്യപെട്ടു.

കഴിഞ്ഞ നാല് വർഷങ്ങളിലായി കരിങ്കുന്നത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകി വരുന്ന സഹായങ്ങൾ തുടർന്നും നൽകുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇത്തവണയും എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നതായി ട്രഷർ ജോമി നടുപറമ്പിൽ പറഞ്ഞു.

റിപ്പോർട്ട്: റോണി പച്ചിക്കര