എന്റെ മകൻ ഒന്പതാം ക്ലാസിൽ പഠിക്കുന്നു. സ്കൂൾ രേഖകളിൽ അവന്റെ അമ്മയുടെ പേര് ശരിയായിട്ടല്ല കൊടുത്തിട്ടുള്ളത്. വീട്ടിൽ വിളിക്കുന്ന പേരാണ് രേഖകളിൽ വന്നിരിക്കുന്നത്. ആധാർ കാർഡിൽ ശരിയായ പേരാണ് വന്നിട്ടുള്ളത്. സ്കൂൾ രേഖകളിലെ പേര് തിരുത്തി ശരിയായ പേര് സ്കൂൾ രേഖയിൽ വരാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്്? തിരുത്താൻ തിരുവനന്തപുരം പരീക്ഷാ ഭവനിൽ പോകേണ്ടതുണ്ടോ?
അജ്മൽ, ഈരാറ്റുപേട്ട
പത്താംക്ലാസ് വരെയുള്ള കുട്ടികളുടെ സ്കൂൾ രജിസ്റ്ററിലെ പിശകുകൾ ഹെഡ്മാസ്റ്റർമാർക്കുതന്നെ തിരുത്താവുന്നതാണ്. അമ്മയുടെ പേര് വ്യത്യാസപ്പെട്ടുകിടപ്പുണ്ടെങ്കിൽ ശരിയായ പേരിന്റെ രേഖകൾ സഹിതം തിരുത്തുന്നതിനുള്ള അപേക്ഷ കുട്ടി പഠിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകേണ്ടതാണ്. നിശ്ചിത ഫോമിലുള്ള ഈ അപേക്ഷയോടൊപ്പം തിരുത്തൽ വരുത്തുന്നതിനുള്ള ഫീസായ 30 രൂപയുടെ ചെലാൻ സർക്കാർ ട്രഷറിയിൽ അടച്ച് അതുംകൂടി അപേക്ഷയോടൊപ്പം നൽകിയിരിക്കണം. പണം അടയ്ക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് 0202-02-102-92.