ഭർത്താവ് സർവീസിലിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തിന് എട്ടു വർഷം സർവീസ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആറു വയസുള്ള ആണ്‍കുട്ടിയുണ്ട്. എനിക്ക് ഫാമിലി പെൻഷനും അതിനുശേഷം കംപാഷനേറ്റ് ബേസിൽ സർക്കാർ സർവീസിൽതന്നെ ക്ലർക്കായി ജോലിയും കിട്ടി. രണ്ടുമാസം മുന്പ്് ഞാൻ പുനർവിവാഹം ചെയ്തു. ആ തീയതി മുതൽ ഫാമിലി പെൻഷൻ വാങ്ങുന്നില്ല. എന്റെ മകൻ എന്നോടൊപ്പമാണ് താമസിക്കുന്നത്. ഫാമിലി പെൻഷൻ കുട്ടിക്ക് ലഭിക്കാൻ അർഹതയില്ലേ? ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
ജിസമ്മ, ചങ്ങനാശേരി
താങ്കളുടെ കുട്ടിക്ക് ഗാർഡിയൻ മുഖേന ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. അതിനുവേണ്ടി തഹസീൽദാരിൽനിന്ന് കുട്ടിയുടെ ലീഗൽ ഗാർഡിയൻ താങ്കളാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം താങ്കളുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. ഇതോടൊപ്പം മരണ സർട്ടിഫിക്കറ്റ്, പുനർ വിവാഹ സർട്ടിഫിക്കറ്റ്, ലീഗൽ ഗാർഡിയനാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്.