എന്റെ അമ്മ ട്രഷറിയിൽ നിന്ന് എസ്ബി അക്കൗണ്ട് മുഖേന പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷണറായിരുന്നു. 10 -4- 2020ൽ മരണമടഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളിലെ പെൻഷൻ അക്കൗണ്ടിൽ വന്നിട്ടുണ്ട്. ജൂണ്‍ ആദ്യ ആഴ്ചയിലാണ് മരണ വിവരം ട്രഷറിയിൽ റിപ്പോർട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ ആയതിനാലും ദൂരം കൂടുതൽ ഉള്ളതിനാലുമാണ് റിപ്പോർട്ട് ചെയ്യുവാൻ താമസിച്ചത്. മരണപ്പെട്ട തീയതിക്കുശേഷമുള്ള തുക തിരിച്ചടയ്ക്കണമോ? എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്?
ലാൽ, പാലാ
സർവീസ് പെൻഷൻ വാ ങ്ങുന്നയാൾ മാസത്തിലെ ഏതു ദിവസം മരണപ്പെട്ടാലും ആ മാസത്തെ പെൻഷനുള്ള അർഹതയുണ്ട്. തൊട്ടടുത്തുള്ള മാസം മുതൽ ഫാമിലി പെൻഷനേ അർഹതയുള്ളൂ. അതിനാൽ മേയ്, ജൂൺ മാസം ലഭിച്ച പെൻഷൻ തുക തിരികെ അടയ്ക്കേണ്ടിവരും. അത് ട്രഷറിയിൽ നിന്നുതന്നെ അക്കൗണ്ടിൽനിന്ന് തിരികെ പിടിക്കാവുന്നതാണ്.
മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രം മതി.
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
03:26 PM Jul 06, 2020 | Deepika.com