പെൻഷണർ മരണമടഞ്ഞതിനെ തുടർന്ന് മനോവൈകല്യമുള്ള എന്റെ സഹോദരിയുടെ മകൾക്ക് കുടുംബ പെൻഷൻ ലഭിച്ചുവരുന്നു. എന്നാൽ ഗാർഡിയനായിരുന്ന ആൾ കഴിഞ്ഞ മാസം മരിച്ചു. പിന്നീട് മറ്റൊരാളെ ഗാർഡിയനായി നിയമിക്കുകയും പെൻഷൻ ലഭിക്കുകയും ചെയ്തു. എന്നാൽ ഇടയ്ക്കുള്ള ഒരു മാസത്തെ പെൻഷൻ ലഭിച്ചില്ല. ഗാർഡിയനെ വയ്ക്കുന്നതിലുണ്ടായ താമസംകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കുടിശികയായ പെൻഷൻ കിട്ടാനുള്ള മാർഗം എന്താണ്?
ജോസ്, ചിങ്ങവനം
കെഎസ്ആർ റൂൾ പ്രകാരം ഗാർഡിയൻ മുഖേന മാത്രമേ മനോവൈകല്യമുള്ളവർക്ക് കുടുംബ പെൻഷൻ ലഭിക്കുന്നതിന് അർഹതയുള്ളൂ. അതിനാൽ ഗാർഡിയൻ ഇല്ലാതിരുന്ന കാലത്തെ കുടിശിക ലഭിക്കാൻ സാധാരണ ഗതിയിൽ നിലവിലുള്ള നിയമപ്രകാരം അർഹതയില്ല. എന്നാൽ ഇതു ലഭിക്കുന്നതിനുവേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം. അതു മുഖേന പരിഹരിക്കപ്പെടാം.
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ?
03:23 PM Jul 06, 2020 | Deepika.com