+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​ങ്ങ​ല്ലൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും

വെ​ള്ളാ​ങ്ങ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തി​
വെ​ള്ളാ​ങ്ങ​ല്ലൂ​രി​ൽ പ്ര​തി​രോ​ധ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും
വെ​ള്ളാ​ങ്ങ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നാ​യി ടെ​സ്റ്റു​ക​ൾ കൂ​ട്ടും. ടെ​സ്റ്റി​നാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. മ​ര​ണം, ക​ല്യാ​ണം ആ​വ​ശ്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് ആ​ർ​ആ​ർ​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കു​വാ​നും അ​വ​രെ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
വാ​ർ​ഡു​ക​ളി​ൽ ആ​ർ​ആ​ർ​ടി, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗത്തിൽ തീ​രു​മാ​ന​മാ​യി. പ്ര​സി​ഡ​ന്‍റ് എം.​എം. മു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. ഷ​റ​ഫു​ദീ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ ശ്രീ​നി, സെ​ക്ടറൽ മ​ജി​സ്ട്രേ​റ്റ് റോ​സ് ലി​റ്റി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ​ന ബാ​ബു, ഷം​സു വെ​ളു​ത്തേ​രി, സെ​ക്ര​ട്ട​റി കെ.​ബി. സ​ജീ​വ് കു​മാ​ർ, അ​സി.​സെ​ക്ര​ട്ട​റി കെ.​എ​ഫ്. മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
1500 പേ​ര്‍​ക്കു
വാ​ക്സി​ന്‍ ന​ല്‍​കി
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ഇന്ന ലെ 1500 പേ​ര്‍​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ പീ​ടി​ക തൊ​ഴി​ലാ​ളി​ക​ള്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, മ​റ്റു തൊ​ഴി​ല്‍​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സെ​ക്ക​ൻഡ് ഡോ​സ് ല​ഭി​ക്കാ​ന്‍ വൈ​കി​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യാ​ണു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍ പ​റ​ഞ്ഞു.​
ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നും 80 പേ​ര്‍​ക്കു വാ​ക്സി​ന്‍ ന​ല്‍​കി. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​ര്‍ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീസ്, കെഎ​സ്​ഇബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യിരുന്നു ക്യാ​മ്പ്.