+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ദം അ​ടി​സ്ഥാ​ന​ രഹിതമെന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​പ്പു​ര ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി.​ ന​ന്
വി​വാ​ദം അ​ടി​സ്ഥാ​ന​ രഹിതമെന്ന്  ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​പ്പു​ര ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി.​ ന​ന്ദ​കു​മാ​ർ. കോ​ഴി​ക്കു​ള​ങ്ങ​ര പൂ​ജ ച​ട​ങ്ങു​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യാ​ണ് മു​സിരിസ് പൈ​തൃ​ക പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഊ​ട്ടു​പു​ര ന​വീ​ക​ര​ണ​വും മ്യൂ​സി​യം പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ന്ന​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഉ​യ​ർ​ന്നുവ​രു​ന്ന എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ച് മാ​ത്ര​മെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യുള്ളൂ. ഇ​തി​നാ​യി പൊ​തു ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.