+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ച്ചുവ​രി​ല്‍ ദേ​വീ​ദേ​വ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​ജ​യ​ന്‍ മു​ദ്ര

വെ​ള്ളി​ക്കു​ള​ങ്ങ​ര: കൊ​ടു​ങ്ങ ശ്രീ ​ദു​ര്‍​ഗ​ാദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​വ​രി​ല്‍ ക​ലാ​കാ​ര​നാ​യ അ​ജ​യ​ന്‍ മു​ദ്ര വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ചു​റ്റ​മ്പ​ല​ത്തി​ന്‍റെ പു​റം​ചു​വ
ക്ഷേ​ത്ര​ച്ചുവ​രി​ല്‍ ദേ​വീ​ദേ​വ​ന്മാ​രു​ടെ  ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​ജ​യ​ന്‍ മു​ദ്ര
വെ​ള്ളി​ക്കു​ള​ങ്ങ​ര: കൊ​ടു​ങ്ങ ശ്രീ ​ദു​ര്‍​ഗ​ാദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​വ​രി​ല്‍ ക​ലാ​കാ​ര​നാ​യ അ​ജ​യ​ന്‍ മു​ദ്ര വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു.
ചു​റ്റ​മ്പ​ല​ത്തി​ന്‍റെ പു​റം​ചു​വ​രി​ലാ​ണ് വിവിധ ദേ​വീ ദേ​വ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ജ​യ​ന്‍ വ​രി​ച്ചി​ട്ടു​ള​ള​ത്. സാ​ധാ​ര​ണ ഇ​നാ​മ​ല്‍ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് 12 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​തീ​ര്‍​ത്ത​ത്.
33 വ​ര്‍​ഷ​മാ​യി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി ചി​ത​ക​ലാ രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ജ​യ​ന്‍ 13 വ​ര്‍​ഷം കോ​ടാ​ലി​യി​ല്‍ മു​ദ്ര ആ​ട്സ് എ​ന്ന പ​ര​സ്യ​ക​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ മ​സ്ക്ക​റ്റി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ ആ​ര്‍​ട്ട് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്തുവ​രി​ക​യാ​ണ്. കൊ​ടു​ങ്ങ സ്വ​ദേ​ശി​യാ​ണ്.