+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധ്യാപകർക്കായി ഇം​ഗ്ലീ​ഷ് ഭാ​ഷാ ശി​ല്പ​ശാ​ല​ "സ്പാ​ർ​ക്ക് 2021' ആരംഭിച്ചു

ശ്രീ​ന​രാ​യ​ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ഇം​ഗ്ലീ​ഷ് ഭാ​ഷാ ശി​ല്പ​ശാ​ല "സ്പാ​ർ​ക്ക് 2021' ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഓ​ൺ​ലൈ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ
അധ്യാപകർക്കായി ഇം​ഗ്ലീ​ഷ് ഭാ​ഷാ ശി​ല്പ​ശാ​ല​
ശ്രീ​ന​രാ​യ​ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ഇം​ഗ്ലീ​ഷ് ഭാ​ഷാ ശി​ല്പ​ശാ​ല "സ്പാ​ർ​ക്ക് 2021' ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഓ​ൺ​ലൈ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷി​ൽ പ്രാ​വീ​ണ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
ഇ. ​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, ബി​പി​സി സി​ന്ധു ടീ​ച്ച​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​എ​സ്. ജ​യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ജ​യ, സു​ഗ​ത ശ​ശീ​ധ​ര​ൻ, വി​ദ്യാ​ഭ്യ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. നൗ​ഷാ​ദ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി, സെ​ക്ര​ട്ട​റി കെ.​ഐ. അ​ബ്ദു​ൽ ജ​ലീ​ൽ, മി​നി ഷാ​ജി, വാ​ർ​ഡ് മെ​മ്പ​ർ സു​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അം​ഗ​ങ്ങ​ളാ​യ റെ​ഹീ​ന,ആ​തി​ര, റ​ഹീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.