+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്ക് കടക്കുന്നു

സിഡ്നി: ഓസ്ട്രേലിയയില്‍ നിരവധി ബിസിനസ് മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച മലയാളി സംരംഭമായ ഫ്ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്കും കാലുറപ്പിക്കുന്നു. ഫ്ലൈവേള്‍ഡ് ട്രാവല്‍സ്, ഫ്ലൈ വേള്‍ഡ് ടൂര്‍സ്, ഫ്
ഫ്ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്ക് കടക്കുന്നു
സിഡ്നി: ഓസ്ട്രേലിയയില്‍ നിരവധി ബിസിനസ് മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച മലയാളി സംരംഭമായ ഫ്ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്കും കാലുറപ്പിക്കുന്നു.
ഫ്ലൈവേള്‍ഡ് ട്രാവല്‍സ്, ഫ്ലൈ വേള്‍ഡ് ടൂര്‍സ്, ഫ്ലൈവേള്‍ഡ് മണി ട്രാന്‍സ്ഫര്‍ എന്നീ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നതിനിടെയാണ് മൈഗ്രേഷന്‍ ആന്‍ഡ്‌ ലീഗല്‍ സര്‍വീസ് രംഗത്തേയ്ക്ക് കടക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം ഗോള്‍ഡ്‌കോസ്റ്റിലെ ഫ്ലൈവേള്‍ഡ് ഹെഡ് ഓഫീസില്‍ നടന്നു.

പഠനത്തിനും ജോലി തേടിയും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമായി കേരളത്തില്‍ നിന്ന് ഓസ്ട്രേലിയയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് ഫ്ലൈവേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ റോണി ജോസഫ്‌ പറഞ്ഞു.ഓസ്ട്രേലിയയില്‍ ലീഗല്‍ സര്‍വീസ് രംഗത്ത് നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അഡ്വ. താരാ നമ്പൂതിരി ആണ് ഫ്ലൈവേള്‍ഡ് മൈഗ്രേഷന്‍ ടീമിന് നേതൃത്വം നല്‍കുന്നത്.

പഠനത്തിനുവേണ്ടി വരുന്നവര്‍ക്ക് വിവിധ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും വീസ എടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ചെയ്തു കൊടുക്കുന്നതിനും ഫ്ലൈവേള്‍ഡ് സന്നദ്ധമാണ്. ബിസിനസ് സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വീസ ലഭ്യമാക്കുന്നതിനും മൈഗ്രേഷന്‍ നിയമങ്ങളില്‍ അവഗാഹമുള്ള മൈഗ്രേഷന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താം. സ്കില്‍ഡ് മൈഗ്രന്‍റ് ആയി തൊഴില്‍ വീസയില്‍ ഓസ്ട്രേലിയയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിര്‍ദേശങ്ങളും നല്‍കും.
കേരളത്തിലും ഓസ്ട്രേലിയയിലും സ്വന്തമായ ഓഫീസോടുകൂടി പ്രവര്‍ത്തിക്കുന്ന ഫ്ലൈവേള്‍ഡ് ഏതുസമയത്തും സേവന സന്നദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ റോണി ജോസഫ്‌ പറഞ്ഞു.

വിവരങ്ങള്‍ക്ക് migration@flyworldau.com

റിപ്പോർട്ട്: ജോൺസൺ മാമലശേരിൽ