അഡ്ലൈഡ് : അഡ്ലൈഡിലെ സെൻട്രൽ ഇടവകയായ സീറോ മലബാർ സെന്റ് അൽഫോൻസാ ഇടവകയുടെ ആഭിമുഖ്യത്തിൽ EL-R01 2019 ബൈബിൾ ഫെസ്റ്റ് നടത്തുന്നു. മേയ് 11 ശനിയാഴ്ച അഡ്ലൈഡിൽ പാരഡൈസിലുള്ള ഇൻഫ്ലുവൻസ് ചർച്ചിൽ വച്ചാണ് ബെബിൾ ഫെസ്റ്റ് നടത്തപ്പെടുന്നത്.
ബൈബിൾ ഫെസ്റ്റിൽ ബൈബിൾ അധിഷ്ഠിതമായ ബൈബിൾ ക്വിസും സ്റ്റേജ് ഷോയും നടത്തപ്പെടുന്നു. മലയാളിയുടെ നാടൻ ഭക്ഷണങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള വിപുലമായ ഫുഡ് സ്റ്റാളുകളും ഉൾക്കൊള്ളിച്ചാണ് ഇത്തവണ എൽ-റോയ് 2019 നടത്തുന്നത്.
ഓസ്ട്രേലിയയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ചു ബൈബിൾ അധിഷ്ഠിതമായ ഏറ്റവും വലിയ ക്വിസ് മത്സരമായിരിക്കും എൽറോയ് 2019. വിവിധ സ്റ്റേറ്റുകളിൽ നിന്നായി അൻപതിലധികം ടീമുകൾ പേര് റജിസ്റ്റർ ചെയ്തു. പുതിയ നിയമത്തിൽ നിന്നും പഴയ നിയമത്തിൽ നിന്നും തിരഞ്ഞെടുത്ത അധ്യായങ്ങൾ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
ഈ ബൈബിൾ ക്വിസിനോട് അനുബന്ധിച്ചു ബൈബിളിൽ അധിഷ്ഠിതമായ വിവിധ കലാപരിപാടികളും ഇതിന്റെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. 150 ൽപരം കലാകാര·ാർ അണിനിരക്കുന്ന സ്റ്റേജ് ഷോയും ഇതിന്റെ ഭാഗമായി എൽറോയ് 2019 നടത്തുന്നുണ്ട്. ബൈബിളിനെ പറ്റി കൂടുതൽ അറിയാവാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഇത്തരം ബൈബിൾ അധിഷ്ഠിത പരിപാടികൾ ഗുണകരമായിരിക്കും എന്ന ഉദ്ദേശത്തോടെയാണ് സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ച് ബൈബിൾ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
ബൈബിൾ ക്വിസിനും കലാപരിപാടികൾക്കും പുറമെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മലയാളിയുടെ തനി നാടൻ ഭക്ഷണമാണ് ഈ ഫുഡ് സ്റ്റാളുകളിലൂടെ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. എൽ-റോയ് 2019 വിജയത്തിനായി ഇടവക വികാരി ഫാ. അജിത് ആന്റണിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇതിൽ പങ്കെടുക്കുവാനും വിജയിപ്പിക്കുവാനും എല്ലാവരെയും എൽറോയ് 2019 ലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. അജിത് ആന്റണി അറിയിച്ചു.
റിപ്പോർട്ട്: സൈജൻ ദേവസി ഇഞ്ചക്കൽ