മൃഗസംരക്ഷണ വകുപ്പിൽ എൽഡി ക്ലർക്കായി ജോലി ചെയ്യുന്നു. എട്ടു വർഷത്തെ ഒന്നാമത്തെ ഹയർഗ്രേഡ് ലഭിച്ചതിനുശേഷം എനിക്ക് യുഡി ക്ലർക്കായി പ്രമോഷൻ കിട്ടി. ഇപ്പോൾ ആകെ 15 വർഷം സർവീസ് പൂർത്തിയാക്കി. എനിക്ക് രണ്ടാമത്തെ ഹയർഗ്രേഡ് ലഭിക്കുന്നതിന് തടസമുണ്ടോ? അതോ യുഡി ക്ലർക്കായി പ്രമോഷൻ ലഭിച്ചശേഷം എട്ടു വർഷം പൂർത്തിയാക്കണമെന്നുണ്ടോ?
ലീന ജോയ്, പത്തനംതിട്ട
എട്ടുവർഷത്തെ ഒന്നാമത്തെ ഹയർഗ്രേഡോ, യുഡി ക്ലർക്കായി പ്രമോഷനോ ലഭിച്ചാലും പ്രവേശന തസ്തികയിൽ 15 വർഷം പൂർത്തിയാക്കിയാൽ രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കും. അല്ലെങ്കിൽ 15 വർഷം പൂർത്തിയാക്കുന്നതിനു മുന്പായി അടുത്ത പ്രമോഷൻ ലഭിച്ചിരിക്കണം. താങ്കൾ രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡിനുള്ള അപേക്ഷ ഓഫീസ് മേധാവിക്ക് സമർപ്പിക്കുക.