മക്കയിലേയും മദീനയിലേയും ഹറമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ സർവീസ് യാത്രയുടെ പുതിയ അനുഭവം സമ്മാനിക്കുന്നു.
യാത്രക്കാരെ ആകർഷിക്കാനായി ആദ്യത്തെ രണ്ടു മാസം ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കത്തിൽ ജിദ്ദ, സുലൈമാനിയ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകൾക്കിടയിലാണ് സർവീസുകൾ. പുതിയ ജിദ്ദ എയർപോർട്ടിലെ റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഈ സ്റ്റേഷനിലും സർവീസുകൾ തുടങ്ങും.
ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സ്മാർട്ട് ഫോണ്‍ വഴി ടിക്കറ്റുകൾ വാങ്ങുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ആപ്പും പുറത്തിറക്കുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ സ്റ്റേഷനുകളിലും ഹെലിപാഡും കാർപാർക്കിംഗും സിവിൽ ഡിഫൻസ് കേന്ദ്രങ്ങളും മസ്ജിദുകളും ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള ലോഞ്ചുകളും ബസ്ടാക്സി സ്റ്റേഷനുകളും ഒരുക്കും .
ഹജ്, ഉംറ തീർത്ഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർത്ഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാക്കിയത്. മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെ തിരക്കും വാഹനങ്ങളുടെ പുക മൂലമുള്ള പരിസ്ഥിതി മലിനീകരണവും വലിയൊരളവു വരെ കുറയ്ക്കാൻ ഈ ട്രെയിൻ സഹായിക്കും.
ഹറമൈൻ ട്രെയിനിലെ വിശേഷങ്ങൾ
02:23 PM Sep 27, 2018 | Deepika.com