+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംഎഫ് നൂറ്റിആറാമത് യുണിറ്റ് ടോഗോയിൽ

ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുൽമേടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോ
ഡബ്ല്യുഎംഎഫ്  നൂറ്റിആറാമത്  യുണിറ്റ് ടോഗോയിൽ
ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുൽമേടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോയിലേത്.

ലോമെയിൽ സംഘടിപ്പിച്ച സമ്മേളനം ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ റജീഫ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഫാ. ബിനു പോൾ, ഫാ. ജോളി ആൽബർട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സംഘടനയുടെ ആരംഭത്തെക്കുറിച്ചും പ്രവാസികൾക്കുവേണ്ടി വേറിട്ടൊരു ശൈലിയിലുള്ള ഒരു ആഗോള നെറ്റ്‌വർക്ക് ഉണ്ടാകേണ്ടതിന്‍റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ഗ്ലോബൽ ചെയർമാൻ വിശദീകരിച്ചു. പ്രവാസികൾ ലോകവ്യാപകമായി ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം മലയാളികളെ ആഹ്വാനം ചെയ്തു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സതീഷ് ടി. നായർ (പ്രസിഡന്‍റ്), ഗിരീഷ് ഉണ്ണിത്താൻ (സെക്രട്ടറി), സിന്ധു ബിജു (വൈസ് പ്രസിഡന്‍റ്), കൃഷ്ണദാസ് തൈവളപ്പിൽ (ചാരിറ്റി കോഓർഡിനേറ്റർ) എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെകുറിച്ച് സംസാരിച്ചു.

റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ്