7- 11- 1994ൽ സർവീസിൽ പ്രവേശിച്ച അധ്യാപിക ആണ്്. 1- 10- 94നു മുന്പ് ഒരു വർഷക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്തിട്ടുണ്ട്. 2021 മാർച്ചിൽ റിട്ടയർ ചെയ്യും. സൂപ്പർ ആന്വേഷൻ 30 -11 -2020 ആണ്. എംപ്ലോയ്മെന്റ് സർവീസ് പെൻഷനു പരിഗണിക്കുമോ? എംപ്ലോയ്മെന്റ് സർവീസ് കൂടി കണക്കാക്കിയാൽ ഫുൾ പെൻഷനുള്ള അർഹതയുണ്ടോ?
രാജീവ്, കൊല്ലം
ഗ. ഉ (പി) 2357/99/ധന. 25 -11 -99 പ്രകാരം 30-9-1994 വരെയുള്ള കാലയളവിലെ പ്രൊവിഷണൽ / എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള സർവീസ്, കെഎസ് ആർ ഭാഗം ഒന്ന് റൂൾ 33നു കീഴിലെ ജിഡി2നു വിധേയമായി ഇൻക്രിമെന്റിന് യോഗ്യകാലമായി കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ കാലയളവ് പെൻഷന് യോഗ്യകാലമായി കണക്കാക്കാം. അല്ലാത്തപക്ഷം ആ കാലയളവ് ഒഴിവാക്കിക്കൊണ്ട് പെൻഷനു കണക്കാക്കണം.
ആദ്യം ഇൻക്രിമെന്റിന് യോഗ്യകാലമാവണം
03:28 PM Jun 15, 2020 | Deepika.com