നാലു വർഷം സർവീസുള്ള ഗസറ്റഡ് ഓഫീസറാണ്. ഞാൻ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. അവധിയിലിരിക്കുന്പോൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് പേ സ്ലിപ്പ് ലഭിക്കാതെ ലീവ് സാലറി ലഭിക്കാൻ അർഹതയുണ്ടോ? ലഭിക്കുമെങ്കിൽ എത്ര ദിവസം വരെ ലഭിക്കും?
രാജേഷ് കുമാർ, ചങ്ങനാശേരി
അവധിയിൽ പ്രവേശിച്ച ഗസറ്റഡ് ഉദ്യോസ്ഥന് എജിയിൽനിന്ന് ലീവ് സാലറിക്കുള്ള പേ സ്ലിപ്പ് ലഭിക്കുന്നതിനു മുന്പായി തന്നെ ലീവ് സാലറി മാറാവുന്നതാണ്. 21 ദിവസത്തിൽ താഴെയുള്ള അവധികൾക്ക് ഇതു ബാധകമാണ്. ഇത് സിഡിഒക്ക് അനുവദിക്കാവുന്നതാണ്. പിന്നീട് പേ സ്ലിപ്പ് ലഭിക്കുന്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി തൊട്ടടുത്ത ശന്പള ബിൽ ക്രമീകരിക്കേണ്ടതാണ്. അതിനാൽ താങ്കൾക്ക് ലീവ് സാലറി മാറുന്നതിനു തടസങ്ങളില്ല.
പേ സ്ലിപ്പ് ലഭിക്കുന്നതിനു മുന്പായി ലീവ് സാലറി മാറാവുന്നതാണ്
03:26 PM Jun 15, 2020 | Deepika.com